Breaking News

598 കുപ്പി ഗോവൻ നിർമ്മിത വിദേശ മദ്യവുമായി കുമ്പളയിൽ മധ്യവയസ്കൻ പിടിയിൽ


107.64 ലിറ്റർ വരുന്ന 598 കുപ്പി ഗോവൻ നിർമ്മിത വിദേശ മദ്യവുമായി കുമ്പളയിൽ മധ്യവയസ്കൻ പിടിയിൽ. മുണ്ട്യത്തടുക്ക  പാലടുക്കയിലെ എച്ച്.എസ് വിശ്വനാഥയെയാണ് കുമ്പള റേഞ്ച് എക്സൈസ് പ്രിവന്റീവ് ഓഫീസർ ഉണ്ണികൃഷ്ണനും സംഘവും അറസ്റ്റ് ചെയ്തത്. പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ കെ. സിജു, പി.വി ജിതിൻ, കെ. വി പ്രജിത്ത് കുമാർ എന്നിവരാണ് ഉണ്ടായിരുന്നത്. പ്രതിയെ റിമാൻഡ് ചെയ്തു.




No comments