Breaking News

കേന്ദ്ര സർക്കാരിന്റെ ഇൻസ്പയർ അവാർഡ് അനന്യക്ക്‌ കാസർകോട്‌ കേന്ദ്രീയ വിദ്യാലയത്തിലെ എട്ടാംക്ലാസ് വിദ്യാർത്ഥിനിയാണ് പി ജി അനന്യ


കാസർകോട്‌ :കേന്ദ്രസർക്കാരിന്റെ മിനിസ്ട്രി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ ഇൻസ്പയർ അവാർഡ് കാസർകോട്‌ കേന്ദ്രീയ വിദ്യാലയത്തിലെ എട്ടാംക്ലാസുകാരി പി ജി അനന്യക്ക്‌."നാളികേര ഉത്‌പാദനത്തിൽ അന്തരീക്ഷ താപനിലയുടെ സ്വാധീനവും പരിഹാരവും’ ഗവേഷണ പ്രബന്ധത്തിനാണ്‌ അവാർഡ്‌.
നാളികേര ഉൽപാദന വർധനവിനെ സഹായിക്കുന്ന യന്ത്രവും അനന്യ വികസിപ്പിച്ചു. യൂണിയൻ ബാങ്ക് കാസർകോട്‌ ശാഖയിലെ ഗണരാജിന്റെയും കാസർകോട്‌ ജിവിഎച്ച്എസ്എസ്‌ അധ്യാപക അധ്യാപിക വാണിയുടെയും മകളാണ്.



No comments