Breaking News

ആഫ്രിക്കൻ പന്നിപ്പനി കാട്ടുകുക്കെയിൽ ഇന്ന്‌ പന്നികളെ കൂട്ടത്തോടെ കൊന്നൊടുക്കും


കാസർകോട്‌ : എൻമകജെ കാട്ടുകുക്കെയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച ഫാമിലെ പന്നികളെ മുഴുവൻ വെള്ളിയാഴ്ച കൊന്നൊടുക്കും. രോഗവ്യാപനം തടയാനായി ശാസ്ത്രീയമായാണ്‌ സംസ്‌കരിക്കുക. മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥരും ഡോക്ടർമാരും അടങ്ങുന്ന റാപ്പിഡ് റെസ്പോൺസ് ടീമാണ് നേതൃത്വം നൽകുക. ഇവർക്കായുള്ള പരിശീലനം വ്യാഴാഴ്‌ച നൽകി.
ഒരുകിലോമീറ്റർ പരിധിയിൽ മറ്റുഫാമുകളില്ലാത്തതിനാൽ പന്നിപ്പനി സ്ഥിരീകരിച്ച സ്വകാര്യവ്യക്തിയുടെ ഫാമിലെ പന്നികളെ മാത്രമെ കൊല്ലുന്നുള്ളൂ. റാപ്പിഡ് റെസ്പോൺസ് ടീമിനല്ലാതെ മറ്റാർക്കും പ്രദേശത്തേക്കും പ്രവേശനമില്ല. അതേസമയം മനുഷ്യരിലേക്കും മറ്റ് വളർത്തു മൃഗങ്ങളിലേക്കും പനി പകരില്ലെങ്കിലും വൈറസ് ശരീരത്തിൽ പ്രവേശിക്കാതിരിക്കാനാണ്‌ കനത്ത സുരക്ഷ.


No comments