Breaking News

''ചൂട് കടല ഫ്രം വെള്ളരിക്കുണ്ട്" പതിറ്റാണ്ടുകൾ നീണ്ട കടല കച്ചോടവും സൈക്കിൾ സവാരിയുമായി മലയോരത്തിൻ്റെ പ്രിയപ്പെട്ട ഉമ്പായിച്ച..


വെള്ളരിക്കുണ്ട്:  ഉമ്പായിച്ച എന്ന വെള്ളരിക്കുണ്ടിലെ പ്രിയപ്പെട്ട ഈ കടലകച്ചവടക്കാരനെ അറിയാത്തവരായി ആരും തന്നെ ഉണ്ടാവില്ല, ചൂട്കടലയോടൊപ്പം സ്നേഹവും നിഷ്കളങ്കതയും നിറഞ്ഞ ചിരിയും സമ്മാനിച്ചാണ് ഉമ്പായിച്ചയുടെ കച്ചോടം. ചെറുപ്പകാലത്ത് ഉത്സവ പറമ്പുകളിൽ വച്ച് ഒരിക്കലെങ്കിലും ഉമ്പായിച്ചയുടെ കയ്യിൽ നിന്നും ഇഞ്ചിമുട്ടായിയോ, ചോളാ പൊരിയോ, ചൂട് കടലയോ വാങ്ങി കഴിക്കാത്തവർ മലയോരത്ത് വിരളമായിരിക്കും. പ്രായത്തിൻ്റെ അവശതയൊന്നും വകവെക്കാതെ ഇന്നും മലയോരത്തെ ഏത് പരിപാടിയിലും തൻ്റെ കടലകച്ചോടവുമായി സജീവമാണിയാൾ. ഇദ്ദേഹത്തിന്റെ സൈക്കിളിൽ താൻ വിൽക്കുന്ന സാധനത്തിന്റ തൂക്കവും വിലയും കൃത്യമായി രേഖപ്പെടുത്തി വച്ചിട്ടുണ്ട്. ഒരു സൈക്കിൾ പമ്പും, കഠിനമായ ചൂടിനെ പ്രതിരോധിക്കാൻ വെള്ളം നിറച്ച കുപ്പിയും, തനിക്കു കേൾവി കുറവ് ഉണ്ട് എന്ന് മറ്റുള്ളവരെ അറിയിക്കുന്ന ഒരു ബോർഡും അടങ്ങുന്ന സാധാരണക്കാരൻ്റെ കാരവാനാണ് ഉമ്പായിച്ചയുടെ സൈക്കിൾ. 

കോവിഡ് പ്രതിരോധത്തിനുള്ള മാസ്കും ധരിച്ച്  മലയോരത്തിൻ്റെ മലമടക്കുകൾ താണ്ടി ഉമ്പായിച്ചയുടെ സൈക്കിൾയാത്ര തുടരുകയാണ്, നിഷ്കളങ്കത ചാലിച്ച കടല പൊതികളുമായ്..


റിപ്പോർട്ട്: ചന്ദ്രു വെള്ളരിക്കുണ്ട്

ചിത്രം: ജയൻ തനിമ



No comments