Breaking News

കാഞ്ഞങ്ങാട് - വെള്ളരിക്കുണ്ട് - കോഴിക്കോട് കെ എസ് ആർ ടി സി സർവീസ് പുനരാരംഭിച്ചു


കാഞ്ഞങ്ങാട് ഡിപ്പോയിൽ നിന്ന് കോവിഡ് കാലത്തിനു മുൻപ്  സർവീസ് നടത്തിയിരുന്ന വെള്ളരിക്കുണ്ട്.. കോഴിക്കോട് Ksrtc സർവീസ് പുനരാരംഭിച്ചു. കോവിഡ് മഹാമാരി മൂലം രണ്ടു വർഷത്തിനു മേൽ ഈ സർവീസ് ഓടാതിരുന്നു.

കാസറഗോഡ്, കണ്ണൂർ ജില്ലകളിലെ മലയോര മേഖലകൾക്ക് ഏറെ ഉപകാരപ്രദമായ ഈ ബസ് സർവീസ് പുനഃരാരംഭിച്ചത് മലയോരപ്രദേശത്തെ ജനങ്ങൾക്ക് വളരെയധികം ഉപകാരപ്രദമായി.

ടേക്ക് ഓവർ സമയപ്രകാരം കാഞ്ഞങ്ങാട് നിന്ന് 6.00 ന്  പുറപ്പെട്ട് 7.15 ന് വെള്ളരിക്കുണ്ട്,08.00 ന് ചെറുപുഴ,8.50 ന് പയ്യന്നൂർ വഴി 10.00 ന് കണ്ണൂരും 12.45 ന് കോഴിക്കോടും എത്തിച്ചേരും. തിരിച്ചു കോഴിക്കോട് നിന്ന് ദേശീയ പാതയിലൂടെ കാഞങ്ങാടേക്ക് എത്തിച്ചേരും.

No comments