Breaking News

ജില്ലാ കേരളോത്സവം കലാപ്രതിഭയായ വി.എം സതീശൻ വയമ്പിനെ ആദരിച്ചു കോടോംബേളൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ദാമോദരൻ പൊന്നാടയണിയിച്ചു


ഇരിയ : കാസറഗോഡ് ജില്ലാ കേരളോത്സവം കലാപ്രതിഭ പുരസ്‌കാരം നേടിയ വയമ്പിലെ വി.എം.സതീശനെ അനുമോദിച്ചു. കേരളോൽസവത്തിൽ പഞ്ചായത്തുതലത്തിലും ബ്ലോക്കിലും, ജില്ലയിലും സതീശനായിരുന്നു കലാപ്രതിഭ. ക്വിസ്സ്, മോണോ ആക്ട്, പ്രസംഗം ഇംഗ്ലീഷ്, മലയാളം എന്നിവയിൽ വിജയം നേടിയിരുന്നു. മലയാളം പ്രസംഗത്തിൽ സംസ്ഥാനത്ത് ഏ ഗ്രേഡും ലഭിച്ചിരുന്നു.പഞ്ചായത്ത് വൈസ് പ്രസിഡന്റും സി പി ഐ എം പനത്തടി ഏരിയ കമ്മിറ്റി അംഗവുമായ പി. ദാമോദരൻ പൊന്നാട അണിയിച്ചു. സി പി ഐ എം പനത്തടി ഏരിയ കമ്മിറ്റി അംഗം സുരേഷ് വയമ്പ്, ഒന്നാം വാർഡ് മെമ്പർ കെ. എം. കുഞ്ഞികൃഷ്ണൻ, വാർഡ് കൺവീനർ പി. എൻ.മുഹമ്മദ്‌ കുഞ്ഞി,ADS സെക്രട്ടറി സാവിത്രി എന്നിവർ പങ്കെടുത്തു.

No comments