Breaking News

കിനാനൂർ കരിന്തളം കുടുംബശ്രീ നേതൃത്വത്തിൽ ബാലസഭ സംഗമവും പോഷകാഹാരമേളയും നടത്തി


കരിന്തളം: കിനാനൂർ കരിന്തളം  ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എ സ്, പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തിയ ബാലസഭാ സംഗമവും,കുടുംബശ്രീ ബാലസഭ  എഫ് എൻ എച്ച് ഡബ്ല്യു പോഷകാഹാരമേളയുംകോയിത്തട്ട കുടുംബശ്രീ ഹാളിൽ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ടി.കെ.രവി  ഉദ്ഘാടനം ചെയ്തു. സി.ഡി.എസ്.ചെയർപേഴ്സൺ ശ്രീമതി ഉഷാരാജു അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ശ്രീമതി ലീനമോൾ എം.സി,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ അജിത് കുമാർ.കെ.വി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ  ശ്രീമതി ടി. എസ്.ബിന്ദു,ശ്രീമതി പി.ധന്യ,ശ്രീമതി വി.സന്ധ്യ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ബാലസഭ സംസ്ഥാന റിസോഴ്സ് പേഴ്സൺ ശ്രീ വിജയകുമാർ പനയാൽ,HRD ട്രെയിനർ ശ്രീ ഷൈജിത്ത് എന്നിവർ  കുട്ടികളുമായി സംവദിച്ചു.

No comments