Breaking News

മലയോര സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ ലേഖന മത്സരം സംഘടിപ്പിക്കുന്നു


വെള്ളരിക്കുണ്ട് : മലയോര സാംസ്‌കാരിക വേദിയുടെ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി   ഭരണഘടനാ തത്വങ്ങളും ഗവർണർ പദവിയും എന്ന വിഷയത്തിൽ ലേഖന മത്സരം നടത്തും.ലേഖന മത്സരത്തിൽ പ്രായ- ദേശഭേദങ്ങളില്ല. റിപ്പബ്ലിക് ദിനത്തിൽ സമ്മാനാർഹരെ പ്രഖ്യാപിക്കും എന്ന് ഭാരവാഹികൾ അറിയിച്ചു.

അഞ്ച് പേജിൽ കവിയരുത്. ഈ മാസം 15 നകം  ചെയർമാൻ / കൺവീനർ മലയോര സാംസ്‌കാരിക വേദി, വെള്ളരിക്കുണ്ട്. പി ഒ, 671534 എന്ന വിലാസത്തിൽ നേരിട്ടോ തപാലിലോ ലഭിക്കണം.

തെരഞ്ഞെടുക്കുന്ന മികച്ച അഞ്ച് ലേഖനങ്ങൾ ഓൺലൈനിൽ  പ്രസിദ്ധീകരിക്കും.

ഒന്ന്, രണ്ട് സ്ഥാനങ്ങൾ നേടുന്നവർക്ക് പ്രമുഖ എഴുത്ത് കാരുടെ കൃതികൾ ഉൾപ്പെടുന്ന പുസ്തക കിറ്റും  പ്രശസ്തി പത്രവും  സമ്മാനിക്കും.

ഫോൺ : 9605718270

8547436004

No comments