Breaking News

മലയോരത്ത് നിന്നും വീണ്ടുമൊരു സിനിമാക്കാരന്റെ ഉദയം ... പാണത്തൂർ സ്വദേശി ആമീർ പള്ളിക്കാൽ സംവിധാനം ചെയ്‌ത ആയിഷ തിയറ്ററിലെത്തി


രാജപുരം : അതിർത്തി മലയോര ഗ്രാമത്തിൽ നിന്നും സിനിമയെന്ന വലിയ സ്വപ്‌നം കണ്ടവനിനി സന്തോഷിക്കാം. പാണത്തൂർ സ്വദേശി ആമീർ പള്ളിക്കാൽ സംവിധാനം ചെയ്‌ത ആയിഷ തിയറ്ററിലെത്തി. മകിച്ച പ്രതികരണമാണ്‌ തിയറ്ററുകളിൽ.
കന്നിചിത്രത്തിൽ തന്നെ മഞ്ജു വാര്യരെ നായികയാക്കിയതും നേട്ടമായി. പൂർണമായും സൗദി അറേബ്യയിലാണ്‌ ചിത്രീകരിച്ചത്‌. സുഡാനി ഫ്രം നൈജീരിയ, ഹലാൽ ലൗ സ്‌റ്റോറി സിനിമകളുടെ സഹസംവിധായകനായി പ്രവർത്തിച്ചാണ്‌ ആമീറിന്റെ തുടക്കം. ജേർണലിസം ബിരുദധാരിയായ ആമീർ, സിനിമാ മോഹങ്ങളുമായി കൊച്ചിയിൽ തങ്ങിയാണ്‌ സിനിമ പഠിച്ചത്‌. എറണാകുളത്തുള്ള സുഹൃത്തുക്കളോടൊപ്പം ചേർന്നാണ്‌ സ്വന്തമായി സിനിമ ഇറക്കിയത്. ആഷിഫ് കക്കോടിയാണ് തിരക്കഥ.
അറബി ഉൾപ്പെടെ ഏഴുഭാഷയിലും സിനിമ തയ്യാറായി. ചെക് റിപ്പബ്ലിക്കിലെ പ്രാഗ്, തുർക്കി എന്നിവടങ്ങളിലായിരുന്നു ഗാനചിത്രീകരണം. എം ജയചന്ദ്രന്റെ സംഗീതത്തിലിറങ്ങിയ ഗാനംഇതിനകം ഹിറ്റായി. നൈജീരിയ, യെമൻ, സിറിയ, യുഎഇ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിലെ നടിമാരും മഞ്ജുവിനോടൊപ്പം ആയിഷയിൽ വേഷമിട്ടു.
രാജപുരം സെന്റ് പയസ്‌ കോളേജിൽ പഠനകാലത്ത്‌ എസ്‌എഫ്‌ഐ നേതാവായിരുന്നു. പനത്തടി ഏരിയാ വൈസ് പ്രസിഡന്റായും പിന്നീട് സിപിഐ എം പാണത്തൂർ ബ്രാഞ്ച് സെക്രട്ടറിയായും പ്രവർത്തിച്ചു. ആ സമയത്തുതന്നെ ആമീറിന്റെ കലാപരമായ കഴിവുകൾ മലയോരമറിഞ്ഞതാണ്‌.



No comments