Breaking News

വജ്ര ജൂബിലി ആഘോഷിക്കുന്ന നാട്ടക്കൽ എൽപി സ്കൂളിൽ തലമുറകളുടെ മഹാസംഗമം സംഗമം ചലച്ചിത്രതാരം കുഞ്ഞികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു


വെള്ളരിക്കുണ്ട്:തലമുറകൾക്ക് അക്ഷരവെളിച്ചമേകി ഒരു നാടിന്റെ സംസ്കാരിക വിദ്യാഭ്യാസ ഭൂമികയെ പ്രോജ്വലിപ്പിച്ച അക്ഷരമുറ്റത്ത് തലമുറകളുടെ അപൂർവ സംഗമം. വജ്ര ജൂബിലി ആഘോഷിക്കുന്ന നാട്ടക്കൽ എൽപി സ്കൂളിലാണ് നാളിതുവരെ പഠിച്ച  വിദ്യാർത്ഥികളും  പൂർവ അധ്യാപകരും കമ്മിറ്റി അംഗങ്ങളും ഒത്തുചേരുന്ന സംഗമത്തിന് വേദിയായത്. സമൂഹത്തിന്റെ നാനാ തുറകളിലും വ്യക്തിമുദ്ര പതിപ്പിച്ച നിരവധിപേരെ സംഭാവന ചെയ്തിട്ടുള്ള ഈ സരസ്വതി ക്ഷേത്രം മലയോരത്തെ ആദ്യത്തെ വിദ്യാലയം കൂടിയാണ്. ഒരു വർഷം നീണ്ടുനിൽക്കുന്ന വൈവിധ്യമാർന്ന ജൂബിലി ആഘോഷ പരിപാടികൾക്കാണ് വിദ്യാലയ നേതൃത്വം നൽകുന്നത്. അതിന്റെ ഭാഗമായി സംഘടിപ്പിച്ച പൂർവ്വ അധ്യാപക വിദ്യാർത്ഥി പിടിഎ ഭാരവാഹികളുടെ സംഗമം ചലച്ചിത്രതാരം കുഞ്ഞികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഡോക്ടർ വത്സൻ പിലിക്കോട് മുഖ്യപ്രഭാഷണം നടത്തി. സംഘാടക സമിതി ചെയർമാൻ എം പി രാജൻ അധ്യക്ഷനായി, എ അപ്പു, കുഞ്ഞമ്പു പി പി, മോളി സിജെ, വി ജെ ജോർജ്, ജോസഫ്, ഫിലിപ്പ് കെ പി,തങ്കമണി പി, എലിസബത്ത് എ എം, സാലി തോമസ്  പൂർവ്വകാല പിടിഎ ഭാരവാഹികളെയും ആദരിച്ചു.പൂർവ്വ വിദ്യാർത്ഥികളായ ചിറ്റാരിക്കാൽ   സർക്കിൾ ഇൻസ്പെക്ടർ  ഡോക്ടർ വിഷ്ണു, ഡോക്ടർ രതീഷ്, എം സി രാധാകൃഷ്ണൻ, ശാലിനി,അശ്വതി, പിടിഎ പ്രസിഡണ്ട് രാജേഷ് എം മദർ പി ടി എ പ്രസിഡണ്ട് രഞ്ജിനി മനോജ്, എന്നിവർ സംസാരിച്ചു. പ്രധാനധ്യാപിക വിജയകുമാരി കെ സ്വാഗതവും ജയലളിത കെ പി നന്ദിയും പറഞ്ഞു.

No comments