Breaking News

പെരിയങ്ങാനത്ത് തൊഴിലുറപ്പ് പദ്ധതി പ്രകാരം പ്രവർത്തി പൂർത്തിയാക്കിയ അഞ്ചുപൊതിപ്പാട് - മാങ്കൈമൂല കോൺക്രീറ്റ് റോഡ് നാടിന് സമർപ്പിച്ചു


പെരിയങ്ങാനം: കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡ് പെരിയങ്ങാനത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം പ്രവർത്തി പൂർത്തിയാക്കിയ അഞ്ചു പൊതിപ്പാട് - മാങ്കൈമൂല കോൺക്രീറ്റ് റോഡ് കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ.രവി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ മനോജ് തോമസ് അധ്യക്ഷനായി. കരിന്തളം പഞ്ചായത്ത് ആരോഗ്യ വിദ്യാസ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ അജിത് കുമാർ കെ.വി,നിർമാണ ചുമതല വഹിച്ച എഞ്ചിനീയർ അഭിജിത്ത് കെ, ലിസി വർക്കി, ഗീത പി, കുഞ്ഞമ്പു കെ, വർക്കി എം.എം എന്നിവർ സംസാരിച്ചു

No comments