Breaking News

ലോക റെക്കോർഡ് നേടിയ വെള്ളരിക്കുണ്ട് ജിം ട്രെയിനർ ഷിജുവിനെ അഡ്വ.സജീവ് ജോസഫ് എം.എൽ.എ ആദരിച്ചു ചടങ്ങിൽ ചികിത്സാ സഹായ വിതരണവും നടത്തി


വെള്ളരിക്കുണ്ട്: 30 സെക്കൻ്റിൽ 2 വിരൾ കൊണ്ട് ഏറ്റവും കൂടുതൽ പുൾഅപ്പ് ചെയ്ത് ഹൈറേഞ്ച് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ് നേടിയ വെള്ളരിക്കുണ്ട് മസിൽ & ഫിറ്റ്നസ് ജിം ട്രെയിനർ പി.പി ഷിജുവിനെ അഡ്വ.സജീവ് ജോസഫ് എം.എൽ.എ ആദരിച്ചു. ചടങ്ങിൽ ജിം നടത്തി വരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ചികിത്സാ സഹായ വിതരണം ജില്ലാ പഞ്ചായത്തംഗം ജോമോൻ ജോസ് നിർവ്വഹിച്ചു.

3 പേർക്കായി 75,000 രൂപയോളം നൽകി. വർഷങ്ങളായി എല്ലാ മാസവും മുടങ്ങാതെ നിർധനർക്കുള്ള ഈ ചികിത്സാ സഹായ വിതരണം മസിൽ & ഫിറ്റ്നസ്സ് മൾട്ടി ജിമ്മിന്റെ സ്നേഹ കൂട്ടായ്മയിലൂടെ നടത്തി വരുന്നു.

ചടങ്ങിൽ രാജൻ സ്വാതി സ്വാഗതം പറഞ്ഞു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷോബി ജോസഫ് അധ്യക്ഷനായി.  ഫോട്ടോഗ്രാഫിയിൽ നിരവധി അവാർഡുകൾ നേടിയ വെള്ളരിക്കുണ്ടിലെ സിബിറോയലിനേയും ചടങ്ങിൽആദരിച്ചു.

 വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളരിക്കുണ്ട് യൂണിറ്റ് പ്രസിഡണ്ട് തോമസ് ചെറിയാൻ ആശംസ പറഞ്ഞു. ഗോൾഡൻ ബ്യൂട്ടി പാർലർ ഉടമ ആൻസി നന്ദി പറഞ്ഞു.

No comments