Breaking News

വടക്കാംകുന്ന് ക്വാറി ഖനനത്തിനെതിരെ സമരത്തിലുണ്ടായ സംഘർഷം 27 പേർക്കെതിരെ കേസ്


പരപ്പ: വടക്കാകുന്ന് കാരാട്ട് ഖനന പ്രദേശത്ത് ക്വാറിക്കെതിരെ സമരം ചെയ്ത 28 പേര്‍ക്കെതിരെ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തു.  കര്‍മ്മസമിതി പ്രവര്‍ത്തകരായ ടി എന്‍.ബാബു, റെജി, പി.വി.രാജീവന്‍, രമേശന്‍, പള്ളിപ്രം രവി, അജയന്‍ എന്നിവര്‍ക്കും കണ്ടാലറിയാവുന്ന മറ്റ് 20 പേര്‍ക്കുമെതിരെയാണ് കേസെടുത്തത്. വടക്കാംകുന്നിലെ ഗ്യാലക്സി അഗ്രഗേറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് ഉടമ ആന്റണി എസ് ആലുക്കല്ലിന് വേണ്ടി കമ്പനിയുടെ സൂപ്പര്‍വൈസര്‍ കുന്നുംകൈയിലെ സുബിന്‍ മാത്യു നല്‍കിയ പരാതിയിലാണ് വെളളരിക്കുണ്ട് പോലീസ് കേസെടുത്തത്. കോടതിയെ തെറ്റിദ്ധരിപ്പിച്ച് ഇഞ്ചങ്ങ്ഷന്‍ ഓര്‍ഡര്‍ തരപ്പെടുത്തിയാണ് നിലവില്‍ ക്രഷര്‍ നിര്‍മ്മാണ സാമഗ്രികള്‍ കടത്തിയതെന്നും, യഥാര്‍ത്ഥ സ്ഥലമുടമ ഇതിനെതിരെ കോടതിയില്‍ പോകുകയും കോടതിയില്‍ നിന്നും അനുകൂല വിധി സമ്പാദിക്കുകയും ചെയ്തതിരുന്നുവെന്നും പ്രദേശവാസികള്‍ പറഞ്ഞു. സ്ഥലമുടമയുടെ അനുമതിയില്ലാതെ' നിര്‍മ്മിച്ച റോഡ് തടസ്സപ്പെടുത്തിയതിനാല്‍ പുതിയ റോഡ് നിര്‍മ്മിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടയിലാണ് നാട്ടുകാരും ക്വാറി സംഘവും തമ്മില്‍ കഴിഞ്ഞ ദിവസം സംഘര്‍ഷമുണ്ടായത്.

No comments