Breaking News

വിവേകാനന്ദ സാംസ്‌കാരികവേദി പരപ്പയിൽ വന്ദേവിവേകാനന്ദം പരിപാടി നടത്തി പ്രശസ്ത സിനിമ സീരിയൽ താരം വിവേക് ഗോപൻ ഉത്ഘാടനം നിർവഹിച്ചു


പരപ്പ: വിവേകാനന്ദ സാംസ്‌കാരികവേദി വിവേകാനന്ദ ജയന്തിയോടനുബന്ധിച്ചു പരപ്പയിൽ നടത്തിയ വന്ദേവിവേകാനന്ദം പരിപാടി പ്രശസ്ത സിനിമ സീരിയൽ താരം വിവേക് ഗോപൻ ഉത്ഘാടനംനിർവഹിച്ചു സംഘാടക സമിതി ചെയർമാൻ മധു വട്ടിപ്പുന്ന അധ്യക്ഷത വഹിച്ചു.സനാതന ധർമ്മ പാഠശാല അദ്ധ്യാപകൻ രാജേഷ് നാദാപുരം മുഖ്യപ്രഭാഷണം നടത്തി. വിവിധ മേഖലകളിൽ പ്രാവിണ്യം തെളിയിച്ച ജോൺ മാസ്റ്റർ, വൈശാഖ് രാഘവൻ,സുബിത ബാബു, രമേശൻ മാസ്റ്റർ, സതീഷ് എം കെ എന്നിവരെ ആദരിച്ചു.ബിജെപി വെള്ളരിക്കുണ്ട് മണ്ഡലം പ്രസിഡന്റ് രാഹുൽ.എൻ.കെ സുഭാഷ് ബാബു അടിയോടി എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു.സംഘാടക സമിതി കൺവീനർ രവീന്ദ്രൻ പാലക്കിൽ സ്വാഗതവും പ്രമോദ് വർണ്ണം നന്ദിയും പറഞ്ഞു. ഹുസൈൻ പുല്ലടി വിവേക് ഗോപനെയും കെ. ബാലൻ മാസ്റ്റർ രാജേഷ് നാദാപുരത്തെയും ഷാൾ അണിയിച്ചു സ്വീകരിച്ചു. പരിപാടിയുടെ ഭാഗമായി നടന്ന ജില്ലാതല നാടൻ പാട്ട് മത്സരത്തിൽ ടോപ് ടെൻ ആർട്സ് &സ്പോർട്സ് ക്ലബ്‌ പരപ്പ ഒന്നാം സ്ഥാനവും അംബേദ്കർ തുളുനാടൻ കലാസമിതി ബേഡകം രണ്ടാം സ്ഥാനവും,കാളിദാസ കാടകം മൂന്നാം സ്ഥാനവും നേടി.



No comments