Breaking News

പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങളിൽ സജീവമായി മാലോത്ത് കസബയിലേ എസ്.പി സി കേഡറ്റുകൾ

പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങളിൽ സജീവമായി കാസറഗോഡ് ജില്ല യിലെ മാലോത്ത് കസബയിലേ എസ്.പി സി കേഡറ്റുകൾ.ഈ അധ്യയന വർഷത്തിൻ്റെ ആരഭം മുതലേ ബളാൽ ഗ്രാമപഞ്ചായത്തിലെ പാലിയേറ്റീവ് കെയർ പ്രവർത്തകരോടൊപ്പം സ്വാന്തന പരിചരണത്തിൽ  ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ മാലോത്ത്‌ കസബയിലേ എസ് പി സി കേഡറ്റുകൾ സഹകരിച്ച് വരുന്നു.സ്കൂളിൻ്റെ സമീപ പ്രദേശത്തുള്ള നൂറോളം കിടപ്പുരോഗികളെ കേഡറ്റുകൾ സന്ദർശിച്ചു.സ്നേഹ സഭാഷണങ്ങളിലുടെ    രോഗികൾക്ക് ആശ്വാസം പകരാൻ കുട്ടികൾക്ക് കഴിയാറുണ്ട് എന്ന് വെള്ളരിക്കുണ്ട് പി എച്ച് സി യിലെ നഴ്സ് ബിന്ദു അഭിപ്രായപ്പെട്ടു.കിടപ്പ് രോഗികളെ സന്ദർശിക്കുമ്പോൾ പുതപ്പും, നിത്യോപയോഗ സാധനങ്ങളും, ഫല വൃക്ഷ തൈകളും ഇവർ സമാനമായി നൽകാറുണ്ട്.സ്വാന്തന പരിചരണ പ്രവർത്തികളുടെ ഭാഗമകുന്നതിലുടെ മനുഷ്യ സ്നേഹത്തിൻ്റെ മാതൃകകളാവാൻ  കുട്ടികൾക്ക് കഴിയുമെന്ന് എസ് പി സി യുടെ ചുമതലയുള്ള അധ്യാപകർ അഭിപ്രായപ്പെട്ടു. ഇത്തരം സാമൂഹ്യ സേവന പ്രവൃത്തികളിൽ വരും കാലങ്ങളിലും സജീവമാകാൻ തീരുമാനിച്ചിരിക്കുകയാണ് മാലൊത്ത് കസബയിലേ കുട്ടിപോലീസുകർ.വള്ളിക്കടവ് പി. എച് .സി .യിലെ Dr.വിധു ജയിംസ്,പാലിയേറ്റീവ് കെയർ നഴ്സ് ബിന്ദു,പി. ടി. ഐ. പ്രസിഡൻറ്,സനോജ് മാത്യൂ, ഹെഡ് മാസ്റ്റർ ജ്യോതി ബസു, ജോജിത പി. ജി,ജോബി ജോസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.







 

No comments