Breaking News

വട്ടക്കയം ശ്രീ ചാമുണ്ഡേശ്വരി കാവ് ദേവസ്ഥാനം പ്രതിഷ്ഠാദിന കളിയാട്ട മഹോത്സവം; കൊന്നക്കാട് മുത്തപ്പൻ മടപ്പുരയിൽ നിന്ന് കലവറ നിറയ്ക്കൽ ഘോഷയാത്ര നടന്നു


കൊന്നക്കാട്: വട്ടക്കയം ശ്രീ ചാമുണ്ഡേശ്വരി കാവ് ദേവസ്ഥാനം പ്രതിഷ്ഠാദിന കളിയാട്ട മഹോത്സവം 2023 ജനുവരി 21 22 തീയതികളിൽ 2023 ജനുവരി 21 ശനി

 രാവിലെ നാലിന് ഗണപതി ഹോമം,11 മണിക്ക് കലവറ നിറയ്ക്കൽ ഘോഷയാത്ര കൊന്നക്കാട് മുത്തപ്പൻ മടപ്പുരയിൽ നിന്ന് പുറപ്പെട്ടു.  ഉച്ചയ്ക്ക് ഒരുമണിക്ക് അന്നദാനം. വൈകുന്നേരം ആറുമണിക്ക് തെയ്യം തുടങ്ങൽ. 6.15ന് സന്ധ്യാവന്ദനം അവതരണം ഐശ്വര്യ മോഹൻ സംഘവും,

 8 30ന് വിളക്ക് പൂജ ആചാര്യൻ പരപ്പ ബാലൻ മാസ്റ്റർ. എട്ടുമണിക്ക് ഈശ്വരൻ തെയ്യത്തിന്റെ പുറപ്പാട്. രാത്രി 9 30ന് വീരൻ തെയ്യത്തിന്റെ പുറപ്പാട്. 2023 ജനുവരി 22 ഞായർ രാവിലെ 9 30 ന് അണുങ്ങു 10 മണിക്ക് മണിയാണി കോലം പുറപ്പാട് 11മണിക്ക് ശ്രീ വട്ടക്കയം ചാമുണ്ടേശ്വരിയുടെ പുറപ്പാട്. ഉച്ചയ്ക്ക് 12 30ന് അന്നദാനം ഒരുമണിക്ക് ഗുളികൻ തെയ്യം രണ്ടുമണിക്ക് മുടന്തമ്മയുടെ പുറപ്പാട്

No comments