Breaking News

കനകപ്പള്ളി-കാരാട്ട് പഞ്ചായത്ത് റോഡിലൂടെ ചീറിപ്പാഞ്ഞ് ക്വാറിയിൽ നിന്നുള്ള വലിയ വാഹനങ്ങൾ അപകടഭീതിയോടെ പ്രദേശവാസികൾ


വെള്ളരിക്കുണ്ട്: കനകപ്പള്ളി-കാരാട്ട് പഞ്ചായത്ത് റോഡിലൂടെ കിനാനൂർ കരിന്തളം പഞ്ചായത്തിലെ മരുതുംകുന്നിൽ സ്ഥിതി ചെയ്യുന്ന കരിങ്കൽ ഖനന സ്ഥലത്തേക്ക് ടോറസ് പോലുള്ള വലിയ വാഹനങ്ങൾ അനിയന്ത്രിതമായി കടന്നുപോകുന്നത് മൂലം  വളരെയധികം ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നതായി പ്രദേശവാസികളുടെ പരാതി.മൂന്ന് മീറ്റർ മാത്രം വീതിയുള്ള റോഡിൽ വലിയ വാഹനങ്ങൾ പോകുന്നത് മൂലം വഴിയാത്രക്കാർക്കും കാർ, ബൈക്ക്, ഓട്ടോറിക്ഷ പോലുള്ള വാഹനങ്ങൾ കടന്നുപോകാൻ ബുദ്ധിമുട്ടുകയും മീറ്ററുകളും റിവേഴ്സ് എടുത്താലും ഗതാഗതം പുനസ്ഥാപിക്കാൻ പറ്റാത്ത സാഹചര്യം ഉണ്ടാവുകയും ചെയ്യുന്നു കാരാട്ട്, തോടൻചാൽ, മരുതുംകുന്ന് തുടങ്ങിയ സ്ഥലങ്ങളിലുള്ള ജനങ്ങൾ ,സ്കൂൾ , പോസ്റ്റ് ഓഫീസ് ,മറ്റ് ആരാധനാലയങ്ങൾ, കച്ചവട സ്ഥാപനങ്ങൾ എന്നിവയെ ആശ്രയിക്കുന്നത് കാരാട്ട് - കനകപ്പള്ളിയിലെ ഈ റോഡിലൂടെയാണ്. ഒരു ടോറസ് കടന്നു പോകണമെങ്കിൽ കനകപ്പള്ളിയിൽ നിന്നും വനനം നടത്തുന്ന മരുതുംകുന്നിൽ എത്താൻ ഏകദേശം ഒരു മണിക്കൂർ സമയമെടുക്കുന്നു ഈ സമയത്ത് ഇലക്ട്രിക് ലൈനിന്റെ ഫ്യൂസ് ഊരി വൈദ്യുതി മുടങ്ങുന്നു സ്ഥലത്തേക്ക് വലിയ വാഹനങ്ങൾ കടന്നു പോകാൻ എട്ടു മീറ്റർ വീതിയുള്ള കമ്മാടം - കാരാട്ട് -വെള്ളരിക്കുണ്ട് ജില്ലാ പഞ്ചായത്ത് റോഡിനാണ് അനുമതി ലഭിച്ചിരിക്കുന്നത് എന്ന് മനസ്സിലാക്കുന്നു. അധികാരികളുടെ അനുമതി ഇല്ലാതെയാണ് കനകപ്പള്ളി - കാരാട്ട് പഞ്ചായത്ത് റോഡ് ഇവർ ഉപയോഗിക്കുന്നത്. ആയതിനാൽ ബന്ധപ്പെട്ട പഞ്ചായത്ത് അധികാരികൾ ഇടപെട്ട് വലിയ വാഹനങ്ങൾ പോകുന്നത് ഒഴിവാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന്

കനകപ്പള്ളി - കാരാട്ട് റോഡ് പ്രദേശവാസികൾ ബളാൽ പഞ്ചായത്ത് സെക്രട്ടറി ഉൾപ്പടെയുള്ളവർക്ക് പരാതി നൽകി.

No comments