Breaking News

'കൈവശ ഭൂമിക്ക് പട്ടയം നൽകുക'; ആദിവാസി ക്ഷേമസമിതി എളേരി ഏരിയ കമ്മിറ്റി നേതൃത്വത്തിൽ ഭീമനടി വില്ലേജ് ഓഫീസ് മാർച്ച് നടത്തി


ഭീമനടി: കൈവശ ഭൂമിക്ക് പട്ടയം നല്‍കുക, ഭൂമിയില്ലാത്ത മുഴുവൻ കുടുംബങ്ങൾക്കും ഒരേക്കർ കൃഷി ഭൂമി നല്‍കുക എന്നീ മുദ്രാവാക്യം ഉന്നയിച്ച് എകെഎസ് എളേരി ഏരിയ കമ്മിറ്റി ഭീമനടി വില്ലേജ് ഓഫീസിലേക്ക് മാർച്ച് നടത്തി. സംസ്ഥാന കമ്മിറ്റി അംഗം സി കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. എ വി രാജേഷ് അധ്യക്ഷനായി. ജില്ലാ ജോയിന്റ് സെക്രട്ടറി കെ അപ്പുക്കുട്ടൻ, എൻ ടി ബിജു, എം ഗോപാലൻ, രാജേഷ് മണിയറ, എ പി രാമകൃഷ്ണൻ, സി വി അഖില എന്നിവർ സംസാരിച്ചു. രാഘവൻ പാട്ടത്തിൽ സ്വാഗതം പറഞ്ഞു.

No comments