കൊന്നക്കാട് ഗവ.എൽ.പി സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ സപ്ലിമെന്റ് പ്രകാശനം ചെയ്തു
കൊന്നക്കാട് : ചരിത്രമുറങ്ങുന്ന കൊന്നക്കാടിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു നാടിന് അക്ഷര വെളിച്ചം നൽകിയ കൊന്നക്കാട് ഗവണ്മെന്റ് എൽ പി സ്കൂൾ സുവർണ്ണ ജൂബിലി സമാപനത്തിന്റെ സപ്ളിമെന്റ് പ്രകാശനo ചെയ്തു.സ്കൂൾ പി ടി എ പ്രസിഡന്റ് പ്രദീപ് എം അദ്യക്ഷത വഹിച്ചു. പ്രധാന അദ്ധ്യാപക മേഴ്‌സി തോമസ് സ്വാഗതം പറഞ്ഞു. സുവനീർ കമ്മിറ്റി ചെയർമാൻ ഡാർലിൻ ജോർജ് പ്രോഗ്രാം കമ്മിറ്റി കൺവീനർ സിജുക്കുട്ടൻ പി.എസ്. എന്നിവർ ചേർന്ന് പി ടി എ പ്രസിഡന്റ് പ്രദീപ് നും, സ്കൂൾ ലീഡർ അലീന കെ ആർനും സുവർണ്ണ ജൂബിലി ആഘോഷ സമാപന സപ്പ്ളിമെന്റ് കൈമാറി. പഞ്ചായത്ത് അംഗം മോൻസി ജോയ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് എ.ടി. ബേബി,സുവനീർ കമ്മിറ്റി കൺവീനർ രമണി കെ എസ്,രാമകൃഷ്ണൻ എം. കെ., ജയകുമാർ, ബിജു ഭാസ്ക്കർ, വിനു തൊട്ടോൻ, ശരണ്യ, എസ്, രജിത എം.ആർ. എന്നിവർ സംസാരിച്ചു. മാത്യു ജോസഫ് നന്ദി പറഞ്ഞു. മാർച്ച് നാലാം തിയതി സുവർണ്ണ ജൂബിലി സമാപന സമ്മേളനം കാഞ്ഞങ്ങാട് എം എൽ എ ഈ ചന്ദ്രശേഖരൻ ഉത്ഘാടനം ചെയ്യും. ബളാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം സമാപന സമ്മേളനത്തിന് അധ്യക്ഷത വഹിക്കും.
No comments