Breaking News

സ്വാതന്ത്രസമര സേനാനി കിണാവൂർ മൂലച്ചേരി കുഞ്ഞികൃഷ്ണൻ നായർ സ്മൃതിസംഗമവും മലബാർ കോൺഗ്രസ് സമ്മേളന അനുസ്മരണവും കിണാവൂർ വയലിൽ നടന്നു


കരിന്തളം: മൂലച്ചേരി കുഞ്ഞികൃഷ്ണൻ നായർ സ്വാതന്ത്ര്യ സമര പോരാട്ടത്തിൽ ആദർശാധിഷ്ഠിതമായി രാഷ്ട്രീയത്തിലെ വെതിരിക്ത വെക്തിത്വമാണെന്ന് ടി സിദ്ധിക് എം.എൽ.എ പറഞ്ഞു. അവഗണിക്കപെട്ട സ്വാതന്ത്ര്യ സമര സേനാനികളുടെ ശ്രേണിയിലെ കണ്ണികൂടി ആണ് അദ്ദേഹം എന്ന് പറഞ്ഞു. പുതിയ തലമുറക്ക് പഠിക്കാനുള്ള നിധി പേടകമാണ് അദ്ദേഹമെന്ന് കെ.പി.സി സി വർക്കിം പ്രസിഡന്റും എം.എൽ.എയുമായ ടി.സിദ്ധിക്ക് പറഞ്ഞു. കിണാവൂർ വയൽ മലബാർ കോൺഗ്രസ് സമ്മേളന സ്മൃതി നഗറിൽ മൂലച്ചേരി കുഞ്ഞികൃഷ്ണൻ നായർ സ്മൃതി സംഗമം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘാടക സമിതി ചെയർമാൻ സി.വി. ഭാവന അദ്ധ്യക്ഷനായി. ഡി.സി.സി പ്രസിഡന്റ് പി.കെ. ഫൈസൽ മുഖ്യപ്രഭാഷണം നടത്തി. മുൻ പി.എസ്.സി അംഗം അജയകുമാർ കോടോത്ത് ചരിത്ര സെമിനാർ ഉൽഘാടനം ചെയ്തു. മുൻ ഡിസിസി പ്രസിഡന്റ്മാരായ കെ.പി.കുഞ്ഞികണ്ണൻ, ഹക്കിം കുന്നിൽ, അഡ്വ.ടി.കെ സുധാകരൻ, ബാലകൃഷ്ണൻ പെരിയ , മണ്ഡലം പ്രസിഡന്റ് ഉമേശൻ വേളൂർ,പി.വി. സുരേഷ്, കരിമ്പിൽ കൃഷ്ണൻ , മാമുനി വിജയൻ , ബാബു കോഹിനൂർ, സാജിത് മൗവൽ, ഗോപകുമാർ സി.വി., കെ.നാരായണൻ കിണാവൂർ തുടങ്ങിയവർ സംസാരിച്ചു. നേരത്തെ സ്മൃതി മണ്ഡപത്തിൽ നടന്ന അനുസ്മരണ ചടങ്ങിൽ കുടുംഭാഗങ്ങളും എം സി നാരായണൻ , ദാമോധരൻ.എൻ, ബി.ജയനാരായണൻ ജനാർദ്ദനൻ കക്കോൽ , ശ്രീജിത്ത് പുതുക്കുന്നു തുടങ്ങിയവർ നേതൃത്വം നൽകി. സമ്മേളനഗരിയിൽ മലബാർ കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുത്ത് ജീവിച്ചിരിക്കുന്ന എ. രാഘവൻ നായർ പതാക ഉയർത്തി.

No comments