Breaking News

മലയോരഹൈവേ കാറ്റാംകവലയിൽ സ്ക്കൂട്ടി നിയന്ത്രണം വിട്ട് മറിഞ്ഞ് കൊന്നക്കാട് ചെരുമ്പക്കോട് സ്വദേശി മരിച്ചു



വെളളരിക്കുണ്ട് : മലയോര ഹൈവേയിലെ കാറ്റാംകവലയിൽ നിയന്ത്രണം വിട്ട സ്‌കൂട്ടർ ഡിവൈഡറിൽ ഇടിച്ച് ഒരാൾ മരിച്ചു. 
കൊന്നക്കാട് ചെരുമ്പക്കോടിലെ എംഷാജുവാണ് മരിച്ചത്.
ഭാര്യ സാലിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  ഉച്ചകഴിഞ്ഞ്  മൂന്നു മണിയോടെ യാണ് അപകടം. കൊന്നക്കാട് ചെരുമ്പക്കോടിലെ ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡിലെ പാസ്റ്ററാണ് മരിച്ച ഷാജു. മലയോര ഹൈവേ കാറ്റാംകവല വളവിൽ ഇതിന് മുമ്പ് പല തവണ വാഹനാപകടങ്ങൾ നടന്നിട്ടുണ്ട്. അശാസ്ത്രീയ റോഡ് നിർമ്മാണത്തിൻ്റെ ഭാഗമായാണ് ഇവിടെ നിരന്തരം അപകടം നടക്കുന്നത് എന്ന് നാട്ടുകാർ അരോപിക്കുന്നു.

No comments