Breaking News

ചിറ്റാരിക്കാൽ ബിആർസിയുടെ സഹകരണത്തോടെ കുമ്പളപള്ളി എയുപി സ്ക്കൂളിൽ പഠന പരിപോഷണ പരിപാടി നടന്നു


കുമ്പളപ്പള്ളി: പഠന പരിപോഷണ പരിപാടിയുടെ ഭാഗമായി ചിറ്റാരിക്കാൽ ബിആർസിയുടെ സഹകരണത്തോടെ ഇല പദ്ധതിയിൽ ഉൾപ്പെടുത്തി കുമ്പളപള്ളി എയുപി സ്കൂളിൽ  കുട്ടികളുടെ സ്കിറ്റ്, കാർണിവൽ, ലഘു പരീക്ഷണങ്ങൾ എന്നിവ സംഘടിപ്പിച്ചു. പാഠ പുസ്തകത്തിനപ്പുറത്തേക്ക് പഠന പ്രവർത്തനങ്ങളെ വികസിപ്പിക്കുക,  

അറിവിനെ ജീവിതവുമായി ബന്ധിപ്പിക്കുക, ഭാവിജീവിതത്തിൽ അവ പ്രയോജനപ്പെടുത്താനുള്ള കഴിവും ശേഷിയും വികസിപ്പിക്കുക 

എന്നീ ലക്ഷ്യങ്ങളോടെ നടത്തുന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ടി കെ രവി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ്‌ രാജ്‌മോഹനൻ അധ്യക്ഷനായി. സ്കൂൾ മാനേജർ കെ വിശ്വനാഥൻ, ജിതേഷ് പി കമ്പല്ലൂർ, മിനിരാജു, സിദ്ദിഖ് എന്നിവർ സംസാരിച്ചു. പ്രധാനധ്യാപകൻ ജോളി ജോർജ് സ്വാഗതം പറഞ്ഞു . ഇംഗ്ലീഷ് കാർണിവൽ, ഇംഗ്ലീഷ് ഡ്രാമാ സ്റ്റോറി ഓഫ് മീഡിയ, സയൻസ് ലഘു പരീക്ഷണങ്ങൾ എന്നിവ നടത്തി. കാർണിവലിൽ ഫ്ളവർ സ്റ്റാൾ, ബുക്ക് സ്റ്റാൾ, എക്സിബിഷൻ കൗണ്ടർ , ടോയ്സ് സ്റ്റാൾ, ഇലക്ട്രോണിക് സ്റ്റാൾ, ഡോൾ സ്റ്റാൾ, ഫാൻസി സ്റ്റാൾ, ബലൂൺ സ്റ്റാൾ, ഗെയിം സോൺ , ബേക്കറി സ്റ്റാൾ , ടീ സ്റ്റാൾ, വെജിറ്റബിൾ സ്റ്റാൾ, ഗ്രീറ്റിംങ് കാർഡ് സ്റ്റാൾ എന്നിവയും ഒരുക്കി.

No comments