Breaking News

കോളംകുളം പുലയനടുക്കം സുബ്രമണ്യ കോവിൽ ആണ്ടിയൂട്ട് പൂജ മഹോത്സവം സമാപിച്ചു


കോളംകുളം :പുലയനടുക്കം സുബ്രമണ്യ കോവിലിൽ 15ദിവസങ്ങളായി മടികൈ, കാഞ്ഞങ്ങാട്, കിണാവൂർ, ദേശങ്ങളിലെ ഗ്രാമങ്ങൾ തോറും സഞ്ചരിച്ചുകൊണ്ട് നടന്ന ഒലക്കര കൃഷ്ണൻ പൂജാരിയുടെ നേതൃത്വത്തിൽ നടന്ന കവാടി സഞ്ചാരം 15നു നടന്ന  ആണ്ടിയുട്ട് പൂജായോട് കുടി അവസാനിച്ചു.ആയിരങ്ങൾ ആണ് കോവിലിൽ നടന്ന തണ്ണിലാമൃത് ആണ്ടിയുട്ട് കാണുവാനായി രണ്ടും ദിവസങ്ങളായി കോവിലേക്ക് എത്തിച്ചേർന്നത്. ഭക്തർക്ക് പ്രസാദമായി അന്നദാനവും നടന്നു. മൺചിരാതും തൂക്കുവിളക്കും തെളിയിച്ചു നടന്ന ദീപാരാധനയും ആണ്ടിയൂട്ടിന്റെ ഭംഗികുട്ടി.

No comments