Breaking News

കളിയാട്ടത്തിന് എത്തിയ മുസ്ലീം സഹോദരനെ കൈ തൊട്ട് അനുഗ്രഹിച്ച് നാട്ടടുക്കം തെയ്യം കോളംകുളം മുടിപ്പിനാർ ഭഗവതി, വിഷ്ണുമുർത്തി ദേവസ്ഥാനമാണ് മഹനീയ മുഹൂർത്തത്തിന് സാക്ഷിയായത്

ബിരിക്കുളം: മതത്തിൻ്റെ വേലിക്കെട്ടുകളില്ലാതെ സോദരത്വേന വാഴുന്ന നമ്മുടെ നാടിൻ്റെ മാനവികതയിലൂന്നിയ മഹിത പാരമ്പര്യത്തിൻ്റെ തുടർച്ചയെന്നോണം ബിരിക്കുളം കോളംകുളത്ത് തെയ്യത്തിൻ്റെ അനുഗ്രഹം വാങ്ങാൻ മുസ്ലീം സഹോദരൻ എത്തി. കോളംകുളം മുടിപ്പിനാർ ഭഗവതി, വിഷ്ണുമുർത്തി ദേവസ്ഥാനത്ത് നടക്കുന്ന കളിയാട്ടം കാണാനെത്തിയ നാട്ടുകാരൻ കൂടിയായ ഹമീദിനെ കുലദൈവമായ നാട്ടടുക്കം തെയ്യം കൈ തൊട്ട് അനുഗ്രഹിച്ചപ്പോൾ കൂടി നിന്നവരുടെ കണ്ണിനും മനസിനും അത് കുളിർമ്മയുള്ള കാഴ്ച്ചയായി മാറി.

പള്ളിയും പള്ളിയറയും ഒന്നാണെന്ന മഹത്തായ സന്ദേശം അരുൾചെയ്ത് തെയ്യം അനുഗ്രഹം ചൊരിഞ്ഞ അപൂർവ്വ നിമിഷത്തിന് സാക്ഷികളായത് നൂറ് കണക്കിന് ഭക്തജനങ്ങൾ. 

No comments