Breaking News

നാടിനെ അറിഞ്ഞ് നാട്ടുവഴികളിലൂടെ സഞ്ചരിച്ച് എടത്തോട് സ്ക്കൂളിലെ കുട്ടികൾ.. കൃഷിയിടങ്ങളും തൊഴിലിടങ്ങളും കുട്ടികൾ നേരിട്ട് കണ്ട് മനസിലാക്കി


പരപ്പ : സമഗ്ര ശിക്ഷ കേരളം 2022-23 ല്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന '' ഗുണമേന്മ വികസന പരിപാടികള്‍ '' ഇല പദ്ധതിയുടെ ഭാഗമായി  ( Enhancing Learning Ambience - ELA ), എടത്തോട് എസ്.വി.എം. ഗവ.യു.പി.സ്കൂളിലെ നാലാം തരത്തിലെ കുട്ടികള്‍ '' നാടിനെ അറിയാന്‍'' എന്ന പരിപാടിയിലൂടെ പരപ്പ പ്രതിഭാ നഗറിലുള്ള ഖാദി വ്യവസായ കേന്ദ്രം, മികച്ച ജൈവ കര്‍ഷകനായ കരിച്ചേരി കുഞ്ഞമ്പു നായരുടെ കൃഷിയിടം തുടങ്ങിയ തൊഴിലിടങ്ങള്‍ സന്ദര്‍ശിച്ചു.  നൂലില്‍ നിന്നും വസ്ത്രങ്ങള്‍ നെയ്തെടുക്കുന്ന ശ്രമകരമായ ജോലി നേരനുഭവത്തിലൂടെ മനസിലാക്കാന്‍ സാധിച്ചത് കുട്ടികള്‍ക്ക് പുത്തനറിവ് നല്‍കി. ഖാദി ഇന്‍സ്ട്രക്ടര്‍ ശ്രീമതി മോളി ടീച്ചറും സഹപ്രവര്‍ത്തകരും കുട്ടികളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കി. വിവിധ തരം പച്ചക്കറികള്‍ കൃഷി ചെയ്യുന്ന രീതിയും ജൈവ പച്ചക്കറികളുടെ ഗുണമേന്മയെക്കുറിച്ചും ജൈവ കര്‍ഷകനായ      കരിച്ചേരി കുഞ്ഞമ്പു നായര്‍ കുട്ടികള്‍ക്ക് വിശദീകരിച്ചു നല്‍കി. അധ്യാപകരായ സതീഷ് മാസ്റ്റര്‍, ശശിധരന്‍ മാസ്റ്റര്‍, രമാദേവി ടീച്ചര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വിദ്യാര്‍ത്ഥിനികളായ അനുശ്രീ, ഫാത്തിമത്ത് ഷഹ്ബാന തുടങ്ങിയവര്‍ നന്ദി രേഖപ്പെടുത്തിക്കൊണ്ട് സംസാരിച്ചു.

No comments