Breaking News

കാത്തിരിപ്പിനൊടുവിൽ നാട്ടുകാർ നിർമ്മിച്ച മുക്കട-കുഞ്ഞിപ്പാറ റോഡ് ഉത്സവാന്തരീക്ഷത്തിൽ നാടിന് സമർപ്പിച്ചു


മുക്കട : രണ്ടു പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് ശേഷം നാട്ടുകാർ നിർമ്മിച്ച മുക്കട കുഞ്ഞിപ്പാറ റോഡ് ആവേശം അലതല്ലിയ അന്തരീക്ഷത്തിൽ കിനാനൂർ കരിന്തളം  ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി കെ രവി നാടിന് സമർപ്പിച്ചു. കിനാനൂർ കരിന്തളം പഞ്ചായത്തിലെ പതിനാലാം വാർഡിൽ 7 ലക്ഷം രൂപ ചെലവിട്ടാണ് മുക്കട മുതൽ കുഞ്ഞിപ്പാറ വരെ മൂന്നു കിലോമീറ്റർ റോഡ് ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാട്ടുകാർ കൈകോർത്തു നിർമ്മിച്ചത്. ഉദ്ഘാടന ചടങ്ങിൽ കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടിപി ശാന്ത അധ്യക്ഷയായി. നിലേശ്വരം മുനിസിപ്പൽ കൗൺസിലർ ടി പി ലത, യു കുഞ്ഞി കണ്ണൻ, പി അറബി, എൻ രാഘവൻ, എൻ വിനോദ് എന്നിവർ സംസാരിച്ചു. റോഡ് നിർമ്മാണ കമ്മിറ്റിയുടെ ചെയർമാൻ എം ചന്ദ്രൻ സ്വാഗതവും  കൺവീനർ എൻ രമേശൻ നന്ദിയും പറഞ്ഞു

No comments