Breaking News

നിത്യാനന്ദാശ്രമം കാൻവാസിൽ പകർത്തി ഏച്ചിക്കാനം വൃന്ദാവനം ബാലസദനത്തിലെ ചിത്രകലാ വിദ്യാർഥികൾ


കാഞ്ഞങ്ങാട്: ശിവരാത്രി നാളിൽ പുതിയകോട്ട നിത്യാനന്ദാശ്രമം ക്ഷേത്രം കാൻവാസിൽ പകർത്തി ഏച്ചിക്കാനം വൃന്ദാവനം ബാലസദനത്തിലെ ചിത്രകലാ വിദ്യാർഥികൾ. ഏച്ചിക്കാനത്തെ വ്യന്ദാവനം ചിത്രരചന ക്ലാസിലെ 40 കുട്ടികൾ ചിത്രരചന ക്യാംപിൽ സംബന്ധിച്ചു. ക്ഷേത്രത്തിന്റെ വിവിധ ഭാഗങ്ങൾ കുട്ടികൾ പകർത്തിയെടുത്തു. ബാലസദനം ഛാത്രവാസ് പ്രമുഖ് പി സുനിൽ കുമാർ, മാതൃസമിതി സെക്രട്ടറി പുഷ്പലത, വൈസ് പ്രസിഡന്റ് എം.രമ, ഹോം മാനേജർ ഉമാംബ, ട്രസ്റ്റ് സെക്രട്ടറി യു.ആർ.രാജു, ചിത്രകലാ അധ്യാപകൻ രവീന്ദ്രൻ കൊട്ടോടി എന്നിവർ നേതൃത്വം നൽകി.

No comments