'എളേരിത്തട്ട് കോളേജിന് അനുവദിച്ച എം എ പൊളിറ്റിക്കൽ സയൻസ്, എം കോം പി ജി കോഴ്സുകൾ ഉടൻ ആരംഭിക്കുക'; എസ്എഫ്ഐ എളേരി ഏരിയ സമ്മേളനം സമാപിച്ചു
വെള്ളരിക്കുണ്ട്: എളേരിത്തട്ട് ഇ കെ നായനാർ സ്മാരക ഗവ. കോളേജിൽ അനുവദിച്ച എം എ പൊളിറ്റിക്കൽ സയൻസ്, എം കോം പി ജി കോഴ്സുകൾ പുതിയ അധ്യയന വർഷം തന്നെ തുടങ്ങുവാൻ നടപടി സ്വീകരിക്കണമെന്ന് എസ്എഫ്ഐ എളേരി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. ബളാൽ സാംസ്കാരിക നിലയത്തിൽ ധീരജ് നഗറിൽ കേന്ദ്രകമ്മിറ്റി അംഗം ഹസ്സൻ മുബാറക് ഉദ്ഘാടനം ചെയ്തു. അജിത്ത് ചന്ദ്രൻ രക്തസാക്ഷി പ്രമേയവും, പി പി ശ്രീലക്ഷ്മി അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി പി എസ് ജിഷ്ണു പ്രവർത്തന റിപ്പോർട്ടും സംസ്ഥാന കമ്മിറ്റി അംഗം സച്ചിൻ ഗോപു സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. കെ വി അശ്വതി, സൂരജ് രാഘവൻ, കെ ബി ആനന്ദ് എന്നിവർ അടങ്ങുന്ന പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ എ ചന്ദ്രലേഖ, അർജുൻ പ്ലാച്ചിക്കര എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ സി ദാമോദരൻ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: പി പി ശ്രീലക്ഷ്മി (പ്രസിഡന്റ്), അമൽ ആന്റണി, സൂരജ് രാഘവൻ(വൈസ് പ്രസിഡന്റ്), അഡോൺ ഫ്രാൻസിസ് (സെക്രട്ടറി), അജിത്ത് ചന്ദ്രൻ, ആര്യ രാഘവൻ(ജോയിന്റ് സെക്രട്ടറി).
No comments