Breaking News

പെരുമ്പട്ടയുടെ മതസൗഹാർദ്ദ പെരുമ പാടാർകുളങ്ങര ഭഗവതീ ക്ഷേത്ര കളിയാട്ടത്തിന് ഭക്തരെ അന്നമൂട്ടാൻ പെരുമ്പട്ട ജമാഅത്ത് പള്ളിയിൽ നിന്നും അരിയും വാഴക്കുലയും കൈമാറി


കുന്നുംകൈ: പെരുമ്പട്ട താഴത്തിടം പാടാർകുളങ്ങര ഭഗവതി ക്ഷേത്ര മൂവാണ്ട് കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി മതസൗഹാർദത്തിന് പേര് കേട്ട പെരുമ്പട്ടയിൽ, ഉത്സവ ഭക്തർക്ക് നൽകുന്ന അന്നദാനത്തിലേക്ക് പെരുമ്പട്ട ജുമാഅത്ത് കമ്മിറ്റി ഭാരവാഹികൾ അരിയും വാഴക്കുലയും ക്ഷേത്ര കമ്മിറ്റിയെ ഏൽപ്പിച്ചു. ചടങ്ങിൽ ജമാഅത്ത് വൈപ്രസിഡന്റ് എം ഉസ്മാൻ, സെക്രട്ടറി എ സി റഷീദ്, ട്രഷറർ എം.ഹനീഫ, ഉത്സവ കമ്മിറ്റി അദ്ധ്യക്ഷൻ പി.കെ ലത്തീഫ്, ജോൺ സെക്രട്ടറി എം സി കാദർ, മെമ്പർമാരായ ഹാഷിം പി.കെ, എം.സാദിഖ് അമ്പലം കമ്മിറ്റി ഭാരവാഹികളായ രാഘവൻ, ഗോപാലൻ, ബാലകൃഷണൻ, ലക്ഷ്മണൻ തുടങ്ങിയവർ പങ്കെടുത്തു

ക്ഷേത്രത്തിലും പള്ളിയിലും നടക്കുന്ന ചടങ്ങുകളിലും ഇരുവിഭാഗങ്ങളും ഉള്‍പ്പെടുന്നു. ക്ഷേത്രത്തില്‍ അന്നദാന ത്തിനുള്ള അരി പള്ളിയില്‍നിന്ന് എത്തിക്കുമ്പോള്‍ ഉറൂസിന് ക്ഷേത്രത്തില്‍നിന്ന് ആ സ്നേഹം തിരിച്ചുമുണ്ടാകും

കളിയാട്ടത്തിൻ്റെ ഭാഗമായി പെരുമ്പട്ട ജുമാ മസ്ജിദിൻ്റെ ഉള്ളിലേക്ക് പരദേവത കയറി ചെന്ന് അനുഗ്രഹം ചൊരിയുന്ന ചടങ്ങ് അപൂർവ്വ കാഴ്ച്ചയാണ്.

No comments