Breaking News

'ഒരു സ്കൂളിൽ ഒരു സ്പെഷ്യൽ എഡ്യൂക്കേറ്ററെ വീതം നിയമിക്കുക' ; കെ.ആർ.ടി.എ യൂണിറ്റ് സമ്മേളനം പരപ്പയിൽ നടന്നു

ചിറ്റാരിക്കാൽ:  കെ.ആർ.ടി.എ യൂണിറ്റ് സമ്മേളനം സി.പി.ഐ.എം പരപ്പ ലോക്കൽ കമ്മറ്റി  ഓഫീസിൽ വച്ച് നടന്നു. രജനി ഗൗഡ സ്വാഗതം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡണ്ട്‌ ജസ്റ്റിൻ മാത്യു പതാക ഉയർത്തി. ജില്ലാ ലൈബ്രറി  കൗൺസിൽ അംഗം എ.ആർ രാജു സമ്മേളനം ഉദ്ഘാടനം ചെയ്തു. ആഷ്‌ലിൻ ജോൺ അധ്യക്ഷത വഹിച്ചു. ചൈതന്യ ഷൈജു അനുശോചന പ്രമേയവും ആതിര രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി രാഹുൽ കൊട്ടോടി, കെ. യു .എസ് .ടി .യു സംസ്ഥാന കമ്മിറ്റി അംഗം പി. പുഷ്പാകരൻ കേരള സ്റ്റേറ്റ് എജുക്കേഷൻ പ്രോജക്ട് എംപ്ലോയിസ് യൂണിയൻ ജില്ലാ കമ്മിറ്റിയംഗം വേണുഗോപാലൻ .സി ,സ്പെഷ്യൽ എഡ്യൂക്കേറ്റർ ഷിനി ഫിലിപ്പ് എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. ശമ്പള വർദ്ധനവ് ,സ്ഥിര നിയമനം, ഒരു സ്കൂളിൽ ഒരു സ്പെഷ്യൽ എഡ്യൂക്കേറ്ററെ നിയമിക്കുക എന്നിങ്ങനെ പ്രമേയം അവതരിപ്പിച്ചു. പുതിയ കൺവീനറായി ചൈതന്യ കെ.കെയും , ജോയിൻ കൺവീനറായി വർഷ വേണുഗോപാലനും തിരഞ്ഞെടുക്കപ്പെട്ടു.

No comments