Breaking News

നാടിനെ ഭക്തി സാന്ദ്രമാക്കി പുതുക്കൈ കടാങ്കോട്ട് തറവാട്ടിലെ പുനപ്രതിഷ്ഠയും കളിയാട്ട മഹോത്സവവും സമാപിച്ചു


നീലേശ്വരം :  പുതുക്കി നിർമ്മിച്ച  പുതുക്കൈ കടാങ്കോട്ട്  തറവാട്ടിലെ  നവീകരണ പുന പ്രതിഷ്ഠ  ബ്രഹ്മകലശമഹോത്സവവും അനുബന്ധമായി നടന്ന  കളിയാട്ട മഹോത്സവവും നാടിനെ ഭക്തിസാന്ദ്രമാക്കി. നാലു ദിവസങ്ങളിലായി നടന്ന ചടങ്ങുകൾ വ്യാഴാഴ്ച വൈകിട്ടോടെയാണ് സമാപിച്ചത്. പുനപ്രതിഷ്ഠ ചടങ്ങുകൾക്ക് കാളകാട്ടില്ലത്ത്‌  നാരായണൻ തന്ത്രി കാർമ്മികത്വംവഹിച്ചു..

കളിയാട്ടത്തിന് കടങ്കോട്ട് മന്ത്രവാദി കൃഷ്ണൻ നായർ പ്രധാനകർമ്മിയായി. തറവാട്ടിലെ പ്രധാന  തെയ്യമായ ഭൈരവൻ ഈശ്വരൻ.ഭഗവതി. വിഷ്ണു മൂർത്തി. ഗുളികൻ. ധർമ്മ ദൈവം. എന്നീതെയ്യങ്ങൾ അരങ്ങിലെത്തി. ഒരുപ്രാദേശമാകെ യുള്ള ഭക്തരും വിവിധ ക്ഷേത്രകമ്മറ്റി ഭാരവാഹികളും നാനാജാതി മതസ്ഥരും കടാങ്കോട്ട് തറവാട്ടിലെ പുനപ്രതിഷ്ഠ കളിയാട്ട മഹോത്സവത്തിൽ പങ്കാളികളായി. മുഴുവൻ ഭക്തജനങ്ങൾക്കും അന്നദാനവും നൽകി..

ഉത്തരകേരളത്തിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള മന്ത്രശാലയും മന്ത്രവാദിയും ഭൈരവപൂജയും ഉള്ള ഏക നായർ തറവാടാണ് പുതുക്കൈ കടാങ്കോട്ട് തറവാട്..

No comments