Breaking News

ലോകമറിയുന്ന സാമൂഹ്യ പ്രവർത്തക ദയാബായി വെള്ളരിക്കുണ്ട് സെൻ്റ്. ജൂഡ്സ് കോളേജിലെ കുട്ടികളുമായി സംവദിച്ചു


വെള്ളരിക്കുണ്ട്: ലോകം അറിയുന്ന സാമൂഹ്യ പ്രവർത്തകയും മനുഷ്യാവകാശ പ്രവർത്തകയുമായ ദയാബായി വെള്ളരിക്കുണ്ട് സെൻ്റ്. ജൂഡ്സ് കോളേജിലെത്തി കുട്ടികളുമായി സംവദിച്ചു. 

കോളേജ് അധികൃതരും കുട്ടികളും ചേർന്ന് ദയാബായിയെ ഹൃദ്യമായി സ്വീകരിച്ചു. കോളേജ്  പ്രിൻസിപ്പൽ സിസ്റ്റർ ഡോ: മേരിക്കുട്ടി അലക്സ്, വൈസ് പ്രിൻസിപ്പൽ ഫാ: അഖിൽ മാത്യു എന്നിവർ ആമുഖഭാഷണം നടത്തി. തുടർന്ന് ദയാബായി കുട്ടികളുമായി ഏറെ നേരം സ്വന്തം ജീവിതാനുഭവങ്ങൾ പങ്കുവച്ചു.

No comments