Breaking News

'വെള്ളരിക്കുണ്ടിൽ ഹോസ്റ്റൽ അനുവദിക്കണം': ആദിവാസി ക്ഷേമസമിതി മാലോം, ഭീമനടി വില്ലേജ് കൺവൻഷൻ സമാപിച്ചു


വെള്ളരിക്കുണ്ട്:                      ജില്ലയിൽ ഏറ്റവും കുടുതൽ ആദിവാസി ഊരുകൾ ഉള്ള മലയോര മേഖലയുടെ ആസ്ഥാനമായ വെള്ളരിക്കുണ്ടിൽ ഹോസ്റ്റൽ അനുവദിക്കണമെന്ന്  ആദിവാസി ക്ഷേമസമിതി മാലോം, ഭീമനടി  വില്ലേജ് കൺവൻഷനുകൾ ആവശ്യപ്പെട്ടു.  മാലോം കൺവൻഷൻ ജില്ലാ സെക്രട്ടറി അശോകൻ കുന്നൂച്ചി ഉദ്ഘാടനം ചെയ്‌തു.ടിടിസി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ ആര്യമോൾക്ക് ജില്ലാ പ്രസിഡന്റ്‌ സി കുഞ്ഞിക്കണ്ണൻ ഉപഹാരം നൽകി. ജില്ലാ കമ്മിറ്റി അംഗങ്ങളായ രാഘവൻ പാട്ടത്തിൽ, എ വി രാജേഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: രാജേഷ് മണിയറ(പ്രസിഡന്റ്), രഘു പാട്ടത്തിൽ(സെക്രട്ടറി), ബിന്ദു പടയംകല്ല് (ട്രഷറർ).  ഭീമനടി കൺവൻഷൻ ഏരിയാ പ്രസിഡന്റ് എ വി രാജേഷ് ഉദ്ഘാടനം ചെയ്തു.പി ബാലാമണി അധ്യക്ഷയായി. എ പി രാമകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. കയനി ജനാർദനൻ, പി എ മാത്യു എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി ബാലാമണി (പ്രസിഡന്റ്), എ പി രാമകൃഷ്ണൻ (സെക്രട്ടറി).

No comments