എളേരിത്തട്ട് എ കെ ജി ഫ്ലഡ്ലൈറ്റ് സ്റ്റേഡിയത്തിൽ നടന്ന ജില്ലാ യൂത്ത് വോളീബോൾ ചാമ്പ്യൻഷിപ്പിൽ കിണാവൂർ ചന്തു ഓഫീസർ വോളീ അക്കാദമി ജേതാക്കളായി
ഭീമനടി:ജില്ലാ വോളീബോൾ ടെക്നിക്കൽ കമ്മിറ്റർ എളേരിത്തട്ട് ചലഞ്ചേഴ്സ് പുരുഷ സ്വയംസഹായ സംഘത്തിന്റെ സഹകരണത്തോടെ എളേരിത്തട്ട് എ കെ ജി ഫ്ലഡ്ലൈറ്റ് സ്റ്റേഡിയത്തിൽ നടന്ന ജില്ലാ യൂത്ത് വോളീബോൾ ചാമ്പ്യൻഷിപ്പിൽ ചന്തു ഓഫീസർ വോളീ അക്കാദമി കിണാവൂർ ജേതാക്കളായി.കാനാ സ്മാരക വോളീ ടീം ബെഡൂർ രണ്ടാം സ്ഥാനം നേടി. എം രാജഗോപാലൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. എ വി ജയൻ അധ്യക്ഷനായി. ചിറ്റാരിക്കാൽ പൊലീസ് ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രൻ മുഖ്യാഥിതിയായി. ബ്ലോക്ക് പഞ്ചായത്ത് അംഗം എ വി രാജേഷ്, പഞ്ചായത്തംഗങ്ങളായ ശാന്തികൃപ, സി പി സുരേശൻ, സിപിഐ എം ലോക്കൽ സെക്രട്ടറി കെ ഒ അനിൽ കുമാർ, ജയൻ വെള്ളിക്കോത്ത്, എ വി അനീഷ്, ടി കെ ഗിരീഷ്, കെ പി ജയചന്ദ്രൻ എന്നിവർ സംസാരിച്ചു. ഷൈജു അബ്രഹാം സ്വാഗതവും പി വി സനിൽ നന്ദിയും പറഞ്ഞു. വിജയികൾക്ക് ബ്ലോക്ക് പഞ്ചായത്തംഗം എ വി രാജേഷ് സമ്മാനങ്ങൾ വിതരണം ചെയ്തു
No comments