Breaking News

ബിരിക്കുളം ത്രീസ്റ്റാർ ക്ലബ്ബ്, പി.ജി.സ്മാരക വായനശാലയിൽ എ.ഹമീദ് സ്മാരക ഹാൾ ഉദ്ഘാടനം ചെയ്തു


ബിരിക്കുളം: ത്രീസ്റ്റാർ ക്ലബ്ബ്, പി.ജി.സ്മാരക വായനശാലയ്ക്ക് വേണ്ടി നിർമ്മിച്ച.എ.ഹമീദ് സ്മാരക ഹാൾ എം.രാജഗോപാലൻ എൽ എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.രവി അദ്ധ്യക്ഷത വഹിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്  എം.ലക്ഷ്മി ഫോട്ടോ അനാച്ഛാദനം നടത്തി. പരപ്പ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അംഗം പി.വി.ചന്ദ്രൻ , വാർഡ് മെമ്പർ സന്ധ്യ.വി, വി.മോഹനൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഇന്ത്യാ ബുക്ക് ഓഫ് അവാർഡ് നേടിയ യുവ കവയത്രി ജ്യോതിഷ ഷാജീന്ദ്രനെയും.കെട്ടിട നിർമ്മാണത്തിന് മഹത്തായ സംഭാവന നൽകിയ എ. ഹമീദിന്റെ കുടുംബാംഗങ്ങളെയും ചടങ്ങിൽ ആദരിച്ചു. വിവിധ കലാപരിപാടികൾ, ത്രീസ്റ്റാർ അവതരിപ്പിച്ച നാടകം തുടി, നീലേശ്വരം തരംഗ് ഓർക്കസ്ട്ര അവതരിപ്പിച്ച കരോക്കെ ഗാനമേള എന്നിവ അരങ്ങേറി. സംഘാടക സമിതി കൺവീനർ വി.രാജേഷ് സ്വാഗതവും, വായനശാല സെക്രട്ടറി സനോജ് കുമാർ.യു.എൻ. നന്ദിയും പറഞ്ഞു.

No comments