Breaking News

ഊർജ്ജ കിരൺ ക്യാമ്പയിൻ; വെള്ളരിക്കുണ്ട് താലൂക്ക് തല ഹൃസ്വചിത്ര മത്സര വിജയികൾക്കുള്ള അവാർഡ് ദാനം നടത്തി


ചിറ്റാരിക്കാൽ: എനർജി മാനേജ്മെൻറ് സെൻ്റർ കേരള, സെന്റർ ഫോർ എൻവയോൺമെന്റ് ആൻഡ് ഡവലപ്‌മെന്റ് എന്നിവയുമായി ചേർന്ന് ആയന്നൂർ യുവശക്തി പബ്ലിക് ലൈബ്രറി നടപ്പാക്കുന്ന ഊർജ്ജകിരൺ ക്യാംപെയിന്റെ ഭാഗമായി സംഘടിപ്പിച്ച താലൂക്ക്തല ഹ്രസ്വചിത്ര നിർമാണ മത്സരത്തിലെ വിജയികൾക്കു ക്യാഷ് അവാർഡുകൾ വിതരണം ചെയ്തു. വെള്ളരിക്കുണ്ട് താലൂക്ക് തല മത്സരത്തിൽ യഥാക്രമം ഓസ്റ്റിൻ കുര്യൻ എളമ്പാശ്ശേരി, ജിക്കുട്ടൻ പെരളം എന്നിവരാണ് വിജയികളായത്. ഇവർക്കുള്ള ക്യാഷ് അവാർഡുകൾ ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് അംഗം സിന്ധു ടോമി സമ്മാനിച്ചു. ചടങ്ങിൽ ഗ്രന്ഥശാല പ്രസിഡന്റ് പി.വി.പുരുഷോത്തമൻ അധ്യക്ഷനായി. സെക്രട്ടറി പ്രശാന്ത് സി.ടി, മാധ്യമ പ്രവർത്തകൻ ജയിംസ് ഇടപ്പള്ളി, ഓസ്റ്റിൻ കുര്യൻ എളമ്പാശ്ശേരി, ജിക്കുട്ടൻ പെരളം എന്നിവർ പ്രസംഗിച്ചു.

No comments