Breaking News

പ്രകൃതിവിരുദ്ധ പീഡനം, യുവാവ് അറസ്റ്റിൽ കാഞ്ഞങ്ങാട് മീനാപ്പീസ് കടപ്പുറത്തെ മിഥിലാജാണ് അറസ്റ്റിലായത്




കാഞ്ഞങ്ങാട്:: പ്രകൃതിവിരുദ്ധ പീഡനക്കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു,വൈകുന്നേരം സ്കൂളിൽ നിന്നും വീട്ടിലേക്ക് പോകുകയായിരുന്ന കുട്ടിയെ ആളൊഴിഞ്ഞ കെട്ടിടത്തിനുള്ളിൽ കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി എന്ന പരാതിയിൽ കാഞ്ഞങ്ങാട് മീനാപ്പീസ് കടപ്പുറത്തെ മിഥിലാജിനെ (21) യാണ് ഹൊസ്ദുർഗ് സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ കെ പി .ഷൈൻ അറസ്റ്റ് ചെയ്തത്.

വീട്ടിലെത്തിയ കുട്ടി വിവരം ബന്ധുക്കളോട് പറയുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ഹൊസ്ദുർഗ് പോലീസ്
പോക്സോ നിയമപ്രകാരംകേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

No comments