കേന്ദ്ര സർക്കാറിന്റെ തൊഴിലാളി വിരുദ്ധനയങ്ങൾ ഉപേക്ഷിക്കണം ; ചുമട്ട്തൊഴിലാളി യൂണിയൻ സി ഐ ടി യു വെള്ളരിക്കുണ്ട് യൂണിറ്റ് സമ്മേളനം സമാപിച്ചു
വെള്ളരിക്കുണ്ട് : കേന്ദ്ര സർക്കാറിന്റെ തൊഴിലാളി വിരുദ്ധനയങ്ങൾ ഉപേക്ഷിക്കണമെന്ന് ചുമട്ട്തൊഴിലാളി യൂണിയൻ സി ഐ ടി യു വെള്ളരിക്കുണ്ട് യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. സാബു കെ.സി. ഉൽഘാടനം ചെയ്തു . പ്രിൻസ് തോമസ് അദ്ധ്യക്ഷത വഹിച്ചു. ടി.എൻ ഗിരിഷ് പ്രവർത്തന റിപ്പോർട്ടും യൂണിയൻ ജില്ലാ സെക്രട്ടറിയുടെ ചാർജ് വഹിക്കുന്ന കെ.ടി. കുഞ്ഞിമുഹമ്മദ് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. എം.എൻ. രാജൻ, ടി.എ. ബാലകൃഷ്ണൻ ,എം. അമ്പുജാക്ഷൻ, സണ്ണി മങ്കയം, ടി.വി. തമ്പാൻ, എന്നിവർ സംസാരിച്ചു. ടി.എൻ . ഗിരിഷ് സ്വാഗതം പറഞ്ഞു. ഭാരവാഹികളായി പ്രിൻസ് തോമസ് (പ്രസിഡണ്ട്) , ജോൺസൺ കെ എ (വെ. പ്രസിഡണ്ട്) , ഗിരിഷ് ടി.എൻ ( സെക്രട്ടറി), പി.രാധാകൃഷ്ണൻ (ജേ.സെക്രട്ടറി), എ. അബ്ദുൾ ബഷീർ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
No comments