Breaking News

വെള്ളരിക്കുണ്ട്‌ കനകപ്പള്ളിയിൽ കടയിൽ കയറിയുള്ള അക്രമണം; 3 പ്രതികൾ റിമാൻ്റിൽ


 വെള്ളരിക്കുണ്ട് : കനകപ്പള്ളിയിൽ കഴിഞ്ഞ ദിവസമുണ്ടായ സംഘർഷത്തിൽ കേസെടുത്ത മൂന്ന് പ്രതികൾ റിമാൻ്റിലായി. കനകപ്പള്ളിയിലെ ബേക്കിംഗ് യൂണിറ്റ് ഉടമയുടെ ഭാര്യയുടെ പരാതിയിൽ മുൻവിരോധത്താൽ അന്യായകാരിയുടെ ഭർത്താവ് നടത്തുന്ന കടയിലേക്ക് അതിക്രമിച്ചു കടക്കുകയും കത്തികാട്ടി ഭീഷണിപ്പെടുത്തി കടയിൽ കയറി സാധനങ്ങൾ നശിപ്പിച്ച്‌ ഏകദേശം 50000 രൂപയുടെ നഷ്ട്ടം വരുത്തി എന്ന മൊഴിയുടെ അടിസ്ഥാനത്തിൽ കനകപ്പള്ളി സ്വദേശികളായ രതീഷ്, മജു, സുമേഷ് ചന്ദ്രൻ തുടങ്ങി മൂന്നുപേർക്കെതിരെ വെള്ളരിക്കുണ്ട് പോലീസ് വിവിധ വകുപ്പുകൾ പ്രകാരം കേസ് എടുത്തു.

ഇതെ സംഭവത്തിൽ തന്നെ മറ്റൊരു പരാതിയിൽ പരാതിക്കാരന്റ  നിർത്തിയിട്ടിരുന്ന കാർ അടിച്ചുതകർത്ത് ഏകദേശം 25000 രൂപയുടെ നഷ്ട്ടം വരുത്തിവെച്ചു എന്ന മൊഴിയുടെ അടിസ്ഥാനത്തിൽ  മറ്റൊരു കേസും രജിസ്റ്റർ ചെയ്തു. സ്റ്റേഷൻ ഹൗസ് ഓഫീസർ എം.പി വിജയകുമാർ, എസ്.ഐമാരായ ഹരികൃഷ്ണൻ, വിനോദ് കുമാർ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. എസ്.ഐ ഭാസ്ക്കരൻനായർ പ്രതികളെ കോടതിയിൽ ഹാജരാക്കി. 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു. സംഭവത്തിൽ ബേക്കറി അസോസിയേഷൻ പ്രതിഷേധം രേഖപ്പെടുത്തി.

No comments