Breaking News

തടഞ്ഞുനിർത്തി മർദ്ദനം ; ബാനം സ്വദേശിക്കെതിരെ കേസ് എടുത്തു


പരപ്പ : ബാനത്ത് റോഡിൽ തടഞ്ഞുനിർത്തി മർദിച്ചു എന്ന പരാതിയിൽ ബാനം സ്വദേശിക്കെതിരെ പോലീസ് കേസ് എടുത്തു. ബാനം സ്വദേശി രഘു ആർ (52) ആണ് പരാതിക്കാരൻ.അന്യായക്കാരൻ അപവാദം പറഞ്ഞു പരത്തുന്നു എന്നുള്ള തെറ്റിദ്ധാരണമൂലമാണ് മർദിച്ചത് എന്നാണ് പരാതി. ഇക്കഴിഞ്ഞ 12 തിയതി ബാനത്തെഹോട്ടലിന് സമീപത്ത് വെച്ചാണ് പ്രതിയായ ചന്ദ്രൻ രഘുവിനെ മർദിച്ചത്. രഘുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ വെള്ളരിക്കുണ്ട് പോലീസ് ചന്ദ്രനെതിരെ കേസ് രജിസ്റ്റർ ചെയ്തു.

No comments