Breaking News

'സെറ്റിലും സിനിമയിലുമുണ്ട്‌ കൃഷ്‌ണൻ ' സിനിമാ സെറ്റ്‌ നിർമാതാവും അഭിനേതാവുമായി തിളങ്ങി നീലേശ്വരം സ്വദേശി കൃഷ്ണൻ


ചെറുവത്തൂർ : കടലിന്‌ നടുവിൽ മിന്നലിലും മഴയിലും ശക്തമായ തിരമാലകളിലും പെട്ട്‌ ആടിയുലയുന്ന കപ്പലും ബോട്ടും സിനിമയിൽ കാണുമ്പോൾ അത്‌ഭുതപ്പെടാറില്ലെ? ഇതെങ്ങനെ സാധിക്കുന്നു എന്നു തോന്നാറില്ലെ! ഒറിജിനലിനെ വെല്ലുന്ന സിനിമാസെറ്റുകൾ സജ്ജീകരിക്കുന്ന ഒരാളുണ്ട്‌ കിഴക്കേമുറിയിൽ; ഒഴിഞ്ഞവളപ്പിൽ കൃഷ്‌ണൻ.
ഹൗസ്‌ബോട്ടുകളുടെ നടത്തിപ്പുകാനായും ചെമ്പല്ലിക്കൂട്‌ നിർമാതാവായും നാട്ടുകാർക്ക്‌ സുപരിചിതനായിരുന്നു കൃഷ്‌ണൻ. ഇന്ന്‌ അദ്ദേഹം സിനിമാ സെറ്റ്‌ നിർമാതാവും അഭിനേതാവുമായി വളർന്നു. രഞ്‌ജിത്ത്‌ സംവിധാനം ചെയ്‌ത ‘ഞാൻ’ എന്ന സിനിമയിൽ ചെറിയ സെറ്റ്‌ പ്ലാൻ ചെയ്‌തായിരുന്നു തുടക്കം. പിന്നീടിങ്ങോട്ട്‌ ഏഴുവർഷമായി സിനിമയോടൊപ്പമാണിദ്ദേഹം. കായംകുളം കൊച്ചുണ്ണി, മാമാങ്കം, ആടുജീവിതം തുടങ്ങി നിരവധി സിനിമകൾക്ക്‌ സെറ്റ്‌ നിർമിച്ചതോടൊപ്പം ചെറിയ വേഷങ്ങളും ചെയ്‌തു. ഇപ്പോൾ ഇറങ്ങിയ തുറമുഖം സിനിമയിലും ഇദ്ദേഹം അഭിനയിച്ചു. സാമൂഹ്യ മാധ്യമങ്ങളിലും ഹിറ്റായി. മോഹൻലാലിന്റെ ‘മലൈകോട്ട വാലിബൻ’ എന്ന സിനിമക്കായി രാജസ്ഥാനിൽ സെറ്റ്‌ ഒരുക്കുന്ന തിരക്കിലാണിപ്പോൾ. ടി വി രാധയാണ്‌ ഭാര്യ. ആദിത്യൻ, അനന്യ എന്നിവരാണ്‌ മക്കൾ.


No comments