Breaking News

മകന്റെ മർദ്ദനത്തിൽ പിതാവിന് പരിക്ക് വെള്ളരിക്കുണ്ട് പോലീസ് കേസ് എടുത്തു


വെളളരിക്കുണ്ട്: മകന്റെ മര്‍ദ്ദനമേറ്റ് പിതാവിന് പരിക്ക്. മാലോം കാര്യോട്ട്ചാലിലെ രാഘവന്‍ നമ്പ്യാര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇയാളെ കാത്തങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം വീട്ടില്‍ കട്ടിലില്‍ കിടക്കവെ മകന്‍ നിധീഷ് ആണത്രെ ഇരുമ്പ് വടി കൊണ്ട് മര്‍ദ്ദിച്ചത്. രാഘവൻ നമ്പ്യാരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വെള്ളരിക്കുണ്ട് പോലീസ് നിധീഷിനെതിരെ കേസടുത്തു.

No comments