ബദിയഡുക്കയിൽ വൻ കവർച്ച; 50 പവന്റെ സ്വർണ്ണം നഷ്ടമായി
ബദിയഡുക്ക പള്ളത്തടുക്കയില്‍ വന്‍ കവര്‍ച്ച. അടിച്ചിട്ടിരുന്ന വീടിന്റെ മുന്‍വശത്തെ വാതിലിന്റെ പൂട്ട് പൊളിച്ച് അകത്ത് കടന്ന മോഷ്ടാക്കള്‍ 50 പവനോളം വരുന്ന സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. മുന്‍ പ്രവാസിയും കര്‍ഷകനുമായ പള്ളത്തടുക്കയിലെ നിഷാ മന്‍സിലില്‍ അബ്ദുള്‍ റസാഖിന്റെ വീട്ടിലാണ് ഞായറാഴ്ച്ച രാത്രിയില്‍ കവര്‍ച്ച നടന്നത്. വീട്ടുകാര്‍ എതിര്‍ത്തോടുള്ള ബന്ധുവീട്ടില്‍ പോയ സമയത്തായിരുന്നു കവര്‍ച്ച. പരാതിയ തുടര്‍ന്ന് കാസര്‍കോട് ഡിവൈഎസ്പി പി.കെ സുധാകരന്റെ നേതൃത്വത്തില്‍ പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി.
No comments