Breaking News

ചൂട് കൂടി ; മലയോരം വറ്റിവരളുന്നു തോടുകളിലും കിണറുകളിലും ജലനിരപ്പ് താഴുന്നു


രാജപുരം : ചൂട് കൂടി; മലയോരം വറ്റിവരളുന്നു. പതിവിലും നേരത്തെ ചെറുതോടുകളും കുളങ്ങളും വറ്റിയതോടെ കാർഷിക വിളകൾ കരിഞ്ഞുഉണങ്ങാൻ തുടങ്ങി. സാധാരണ ഏപ്രിൽ പകുതി വരെയെങ്കിലും ചെറിയ തോടുകളിൽ വെള്ളം ഒഴുകാറുണ്ടെങ്കിലും ഇത്തവണ വറ്റിവരണ്ട് ജലക്ഷാമം രൂക്ഷമായി. ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച ചെക്കുഡാമുകളിലും ഇത്തവണ ജലക്ഷാമം രൂപമാണ്. ആവശ്യമായ സംരക്ഷണം നൽകാതെയും നശിക്കുന്ന ചെക്കുഡാമുകളുടെ എണ്ണം മലയോരത്ത് നിരവധിയാണ്.
പഞ്ചായത്തുകളുടെ നേതൃത്വത്തിൽ അരുവികളും, തോടുകളും സംരക്ഷിച്ചു വെള്ളം തടഞ്ഞുനിർത്താറുണ്ടെങ്കിലും ഇത്തവണ അതുണ്ടായില്ല. അതിനാൽ കുടിവെള്ളക്ഷാമം രൂക്ഷമായി. ഈ അവസ്ഥ തുടർന്നാൽ കള്ളാർ പഞ്ചായത്തിലെ കോളനികൾ ഉൾപ്പെടെ നിരവധി പ്രദേശങ്ങൾ കടുത്ത കുടിവെള്ളെക്ഷാമത്തിലേക്ക് നീങ്ങും.
പന്ത്രണ്ടുവർഷം മുമ്പ് പ്രവൃത്തി ആരംഭിച്ച പെരുമ്പള്ളി –കാപ്പുകര കുടിവെള്ള പദ്ധതി പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥ കാരണം നടപ്പാക്കിയിട്ടില്ല. കോടോം– ബേളൂർ, പനത്തടി പഞ്ചായത്തുകളിൽ നിരവധി കുടിവെള്ള പദ്ധതികൾ ഉണ്ടെങ്കിലും കള്ളാറിൽ ഒന്നുംതന്നെയില്ല. ഇപ്പോൾ തന്നെ കള്ളാർ പഞ്ചായത്തിലെ നിരവധി കോളനികളാണ് രൂക്ഷമായ കുടിവെള്ളം പ്രശ്‌നം അനുഭവിക്കുന്നത്. പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുടിവെള്ള വിതരണം ആരംഭിക്കണമെന്ന് കോളനിവാസികൾ ആവശ്യപ്പെട്ടു.



No comments