Breaking News

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന കേസിൽ പ്രതി ചേർത്തയാളെ കോടതി വെറുതെവിട്ടു


കാഞ്ഞങ്ങാട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന കേസിൽ പ്രതി ചേർത്തയാളെ കോടതി വെറുതെവിട്ടു. കല്യോട്ടെ കെ.മാധവനെയാണ്‌ (52) ഹൊസ്ദുർഗ് അതിവേഗ പ്രത്യേക കോടതി വെറുതെവിട്ടത്.

2019 മേയ് 19-ന് പീഡിപ്പിച്ചെന്നും മറ്റൊ രു ദിവസം പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നുമായിരുന്നു പരാതി. പോക്സോവകുപ്പ് ഉൾപ്പെടുത്തി ബേക്കൽ പോലീസ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. പ്രതി കുറ്റക്കാരനെന്ന് ബോധ്യപ്പെടുത്താനുതകുന്ന തെളിവുകളൊന്നും പ്രോസിക്യൂഷൻ ഹാജരാക്കിയില്ലെന്ന് ജഡ്ജി സി.സുരേഷ്‌കുമാർ വിലയിരുത്തി.


No comments