Breaking News

വീടിന് പുറത്തെ സിസിടിവി ക്യാമറകൾ കവർന്നയാൾ അറസ്‌റ്റിൽ എൻമകജെ ബൻപ്പത്തടക്കയിലെ ജാഫർ സാദിഖിയാണ് പിടിയിലായത്


സീതാംഗോളി : വീടിനുപുറത്ത് സ്ഥാപിച്ച സിസിടിവി ക്യാമറകൾ കവർന്ന കേസിൽ പ്രതിയെ കർണാടകത്തിൽനിന്ന്‌ പിടികൂടി. എൻമകജെ ബൻപ്പത്തടക്കയിലെ ജാഫർ സാദിഖിനെയാ (48)യാണ് കുമ്പള അഡിഷണൽ എസ്ഐ വി രാമകൃഷണനും സംഘവും അറസ്റ്റ് ചെയ്തത്. മൂന്നുവർഷം മുമ്പ് സീതാംഗോളി മുഖാരിക്കണ്ടത്തെ താഹിറയുടെ വീട് കോമ്പൗണ്ടിന്റെ പൂട്ടിയ ഗേറ്റ് ചാടിക്കടന്ന് വീടിന്റെ പല ഭാഗത്തായി സ്ഥാപിച്ച ഏഴു സിസി ടിവി ക്യാമറകളുകളാണ്‌ കവർന്നത്‌. താഹിറയുടെ വീട് ആക്രമിച്ചതിനും കുമ്പളയിലെ വ്യാപാരിയുടെ മുഖത്തേക്ക് മുളക് പൊടി വിതറി പണവും മൊബൈൽ ഫോണും കവർന്ന കേസിലും ജാഫർ സാദിഖിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.


No comments