Breaking News

വെസ്റ്റ് എളേരി പഞ്ചായത്ത് വനിതാ ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ റിലീഫ് വിതരണവും ഉൽബോധന ക്ലാസ്സും സംഘടിപ്പിച്ചു


കുന്നുംകൈ: വെസ്റ്റ് എളേരി പഞ്ചായത്ത് വനിതാ ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ റിലീഫ് വിതരണവും ഉൽബോധന ക്ലാസ്സും സംഘടിപ്പിച്ചു. എ വി അബ്ദുൽ ഖാദർ ഉദ്‌ഘാടനം ചെയ്തു.സഹദിയ്യ ഷുക്കൂർ അധ്യക്ഷയായി. റമദാൻഉൽബോധനം മണ്ഡലം വനിതാ ലീഗ് പ്രസിഡന്റ് പി റൈഹാനത്ത് ഉദ്ഘാടനം ചെയ്തു.മിസിരിയ്യ വഫിയ്യ കാക്കടവ് ക്ലാസ്സെടുത്തു. മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് ജാതിയിൽ ഹസൈനാർ, നൗഷാദ് എളമ്പാടി, പി സി ഇസ്മായിൽ, റംല കുന്നുംകൈ,ഖദീജ അരിയങ്കല്ല്, ഫാത്തിമ സാദത്ത്, എ ദുൽകിഫിലി, ടി എച്ച് ഖാദർ, സിദ്ധീഖ് പെരുമ്പട്ട,നസീറ പെരുമ്പട്ട, ബഷീർ പുഴക്കര, പി അബ്ദുൽ റഹ്‌മാൻ, പി കെ സി നഫീസത്ത്, സുബൈദ ഓട്ടപ്പദവ് എന്നിവർ സംസാരിച്ചു.

No comments