Breaking News

ദേശീയ വാക്സിനേഷൻ ദിനം ജില്ലാതല പരിപാടി സംഘടിപ്പിച്ചു


ദേശീയ വാക്സിനേഷൻ ദിനാചരണത്തിന്റെ  ജില്ലാതല ഉദ്ഘാടനവും ബോധവൽക്കരണ സെമിനാറും നടത്തി. ജില്ലാ മെഡിക്കൽ ഓഫീസും  (ആരോഗ്യം) ദേശീയാരോഗ്യ ദൗത്യവും സംയുക്തമായി ചെങ്കള ഗ്രാമ പഞ്ചായത്ത് പരിധിയിലെ ആലംപാടി മദ്രസ്സയിൽ സംഘടിപ്പിച്ച പരിപാടിയുടെ  ഉദ്ഘാടനം ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഖാദർ ബദരിയ നിർവഹിച്ചു.   ചെങ്കള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സഫിയ ഹാഷിം അധ്യക്ഷത വഹിച്ചു.

 ജില്ലാ. ആർ. സി. എച്ച് ഓഫീസർ ഡോ. ആമിന. ടി.പി മുഖ്യപ്രഭാഷണം നടത്തി. കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സക്കീന അബ്ദുള്ള ഹാജി,ചെങ്കള ഗ്രാമ പഞ്ചായത്ത് മെമ്പർ

ഫരീദ അബുബക്കർ , ജില്ലാ എഡ്യുക്കേഷൻ ആൻഡ് മീഡിയാ ഓഫീസർ അബ്ദുൾ ലത്തീഫ് മഠത്തിൽ, ജില്ലാ എം. സി. എച്ച് ഓഫീസർ ഇൻ ചാർജ്ജ് തങ്കമണി എൻ. ജി, , പി എച്ച് എൻ ഇൻ ചാർജ്ജ് ആശ മോൾ  എന്നിവർ സംസാരിച്ചു. ചെങ്കള പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. കെവിൻ വാട്സൺ സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ ദേവീദാക്ഷൻ നന്ദിയും പറഞ്ഞു. ചടങ്ങിനോടനുബന്ധിച്ച് കേരള സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന "വിവ കേരളം "പരിപാടിയുടെ പഞ്ചായത്ത്‌തല ഉദ്ഘാടനവും വിളർച്ച കണ്ടെത്തുന്നത്തിനുള്ള രക്തപരിശോധന ക്യാമ്പും നടത്തി..

തുടർന്ന് നടന്ന ബോധവൽക്കരണ പരിപാടിയിൽ മൂളിയാർ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ഷമീമ തൻവീർ  ക്ലാസ്സെടുത്തു.

എല്ലാ വർഷവും മാർച്ച്‌ 16 നാണു ദേശീയ വാക്സിനേഷൻ ദിനമായി ആചരിച്ചു വരുന്നത്. വാക്സിനേഷന്റെ ഗുണങ്ങളെക്കുറിച്ച് ആളുകളെ ബോധവൽക്കരിക്കാനും വാക്സിനുകളെക്കുറിച്ചുള്ള മിഥ്യകളും തെറ്റിദ്ധാരണകളും ഇല്ലാതാക്കാനുമാണ് ഈ ദിനം ആചരിക്കുന്നത്.

No comments