Breaking News

ദീൻദയാൽ ഉപാധ്യായ ഗ്രാമീൺ കൗശല്യ യോജനയിൽ (ഡിഡിയു ജികെവൈ) സൗജന്യ പരിശീലനവും തൊഴിലും നൽകുന്നു കുടുംബശ്രീ മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്


കാസർകോട്‌ :  കുടുംബശ്രീ മുഖേന നടപ്പാക്കുന്ന ദീൻദയാൽ ഉപാധ്യായ ഗ്രാമീൺ കൗശല്യ യോജനയിൽ (ഡിഡിയു ജികെവൈ) സൗജന്യ പരിശീലനവും തൊഴിലും. കേന്ദ്ര ഗ്രമ വികസന മന്ത്രാലയം 60 ശതമനവും സംസ്ഥാന കേന്ദ്ര സർക്കാർ 40 ശതമാനവും ഫണ്ട്‌ ചെലവഴിക്കുന്നതാണ്‌ പദ്ധതി. മൂന്നുമാസം, ആറുമാസം, ഒമ്പത്‌ മാസം, 12 മാസം ദൈർഘ്യമുള്ള കോഴ്‌സുകളാണ്‌ സൗജന്യമായി പഠിപ്പിക്കുന്നത്‌. കുറഞ്ഞത്‌ 10,000 രൂപ പ്രതിമാസ ശമ്പളമുള്ള ജോലി ഉറപ്പാക്കുന്നു. തിങ്കൾ മുതൽ ശനിവരെ രാവിലെ ഒമ്പതുമുതൽ അഞ്ചുവരെയാണ്‌ പരിശീലനം. യൂണിഫോം, പുസ്‌തകങ്ങൾ, പഠനോപകരണങ്ങൾ സൗജന്യമാണ്‌. പരിശീലന സമയത്ത്‌ പ്രതിദിനം 125 രൂപ യാത്രബത്ത ലഭിക്കും. കംപ്യൂട്ടർ, ഇംഗ്ലീഷ്‌, വ്യക്തിത്വ വികസനം എന്നിവയും പരിശീലനത്തിലുണ്ട്‌. ഗ്രാമപ്രദേശങ്ങളിലെ 18നും 35നും ഇടയിൽ പ്രായമുള്ളവർക്കാണ്‌ അവസരം. പഞ്ചായത്ത്‌ പരിധിയിൽ താമസിക്കുന്നവരാകണം. പട്ടികജാതി , പട്ടികവർഗ, ന്യൂനപക്ഷ വിഭാഗങ്ങൾക്ക്‌ മുൻഗണനയുണ്ട്‌.
തൊഴിലവസരങ്ങൾ പരിചയപ്പെടുത്താൻ കുടുംബശ്രീ ജില്ലാ മിഷൻ പ്രചാരണ ജാഥ നടത്തി. പെരിയ കേന്ദ്ര സർവകലാശാല ക്യാമ്പസിൽ പൊതുഭരണ വിഭാഗം മേധാവി ഡോ. ആശാലത ഫ്‌ളാഷ്‌മോബ്‌ ഫ്ലാഗ്‌ഓഫ്‌ ചെയ്തു. ഉദുമ ഗവ.കോളേജ്, എംഐസി ചട്ടഞ്ചാൽ, ത്രിവേണി കോളേജ്, കാസർകോട്‌ ടൗൺ, ചെർക്കള, സീതാംഗോളി, കാസർകോട്‌ ഐടിഐ, പീപ്പിൾസ് കോളേജ് മുന്നാട്, സെന്റ്‌ പയസ്‌ രാജപുരം, എളേരിത്തട്ട് കോളേജ് എന്നിവിടങ്ങളിൽ അവതരിപ്പിച്ചു. ജില്ലാ മിഷൻ കോർഡിനേറ്റർ സി എച്ച് ഇക്ബാൽ, എഡിഎംസി പ്രകാശൻ പാലായി, പ്രോഗ്രാം മാനേജർ എം രേഷ്മ, അഖിൽ രാജ്, പി ഗീതു, എം റനിഷ, കെ സോയ, കെ ആർ കാവ്യ, വി ലിഷ എന്നിവർ സംസാരിച്ചു.

വിമാന ജീവനക്കാരനാകാം; വാഹന ടെക്‌നീഷ്യനും
നാലുചക്ര വാഹന സർവീസ്‌ ടെക്‌നീഷ്യൻ, ഫിറ്റർ, ഫാബ്രിക്കേഷൻ, വായ്‌പ പ്രൊസസിങ് ഓഫീസർ, ഇലക്ട്രീഷൻ സഹായി, ഹൗസ്‌ കീപ്പിങ്, വെബ്‌ ഡെവലപ്പർ, ഫുഡ്‌ ആൻഡ്‌ ബീവറേജ്‌ അസോസിയേറ്റ്‌, അക്കൗണ്ട്‌ എക്‌സിക്യൂട്ടീവ്‌, ടൂറിസം ആൻഡ്‌ ഹോസ്‌പിറ്റാലിറ്റി, ലോജിസ്‌റ്റിക്ക്‌ വേർഹൗസ്‌ പിക്കർ, വിമാനത്തിൽ കാബിൻ ക്രൂ, പ്രൊഡക്ട്‌ ഡിസൈൻ എൻജിനിയർ–- മെക്കാനിക്കൽ, സോഫ്‌റ്റ്‌വെയർ ഡെവലപ്പർ, മെഡിക്കൽ ഉപകരണങ്ങളുടെ സഹായി, ഫ്രണ്ട്‌ ഓഫീസ്‌ അസോസിയേറ്റ്‌, ചില്ലറ വിൽപ്പന വിഭാഗം മാനേജർ തുടങ്ങിയ വിഷയങ്ങളിൽ സംസ്ഥാനത്തെ 20 കേന്ദ്രങ്ങളിലാണ്‌ പരിശീലനം.


No comments