Breaking News

കൊടുംവേനലിൽ കരിന്തളം കൊല്ലംപാറയിൽ കുടിനീർ പന്തലൊരുക്കി ഡിവൈഎഫ്ഐ


കരിന്തളം: 'സ്നേഹമൊരു കുമ്പിൾ ദാഹജല പന്തൽ'ഡി വൈ എഫ് ഐ കരിന്തളം വെസ്റ്റ് മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ     കൊല്ലംപാറ ദാഹജല പന്തൽ ഒരുക്കി. മുൻ ഡി വൈ എഫ് ഐ കാസറഗോഡ് ജില്ലാ ജോയിൻ സെക്രട്ടറി പാറക്കോൽ രാജൻ മേഖല തല ഉദ്ഘാടനം നിർവഹിച്ചു. മേഖല പ്രസിഡന്റ് കെ വി ശ്യാംചന്ദ്രൻ അധ്യക്ഷത വഹിച്ചു  സിപിഐഎം കരിന്തളം വെസ്റ്റ്  ലോക്കൽ സെക്രട്ടറി വി സുധാകരൻ  ബ്ലോക്ക് കമ്മിറ്റി അംഗം പ്രജിന പ്രഭാകരൻ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ വി അജിത് കുമാർ  എന്നിവർ സംസാരിച്ചു. ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി നിതിൻ എം എ സ്വാഗതം പറഞ്ഞു

No comments